നവരാത്രി ആഘോഷം നടന്നു

കല്‍പ്പറ്റ: കല്‍പ്പറ്റ ശ്രീ മാരിയമ്മന്‍ ദേവീ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങള്‍ ഗ്രന്ഥപൂജ, വാഹന പൂജ,ഗരിശ്രീ കുറിക്കല്‍, വിശേഷാല്‍ വിദ്യാ മന്ത്ര അര്‍ച്ചന, പ്രസാദ വിതരണം എന്നീ പരിപാടികളോടെ നടത്തി. എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ റിട്ടയേഡ് ഹെഡ്മിസ്ട്രസ്സ് കെ. ശോഭ ടീച്ചര്‍ വിദ്യാമന്ദിരം ഹൈസ്‌കൂള്‍ അധ്യാപിക പി.സുധ ടീച്ചര്‍ എന്നിവര്‍ നൂറോളം കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു കൊടുത്തു.ഗ്രന്ഥപൂജ, വാഹന പൂജ, വിദ്യാ മന്ത്രഅര്‍ച്ചന, നവരാത്രി പൂജകള്‍ എന്നിവയ്ക്ക് മേല്‍ശാന്തി കെ.ശിവദാസ് അയ്യര്‍, കീഴ്ശാന്തിമാരായ കാര്‍ത്തിക്, മഹേഷ് വാര്യര്‍ എന്നിവര്‍ കാര്‍മികത്വം നല്‍കി. ക്ഷേത്രസമിതി പ്രസിഡന്റ് കെ.രാജന്‍,സെക്രട്ടറി എം.മോഹനന്‍ സമിതി അംഗങ്ങളായ വി.കെ.ബിജു, വി.സനില്‍കുമാര്‍, എ.സി.അശോക് കുമാര്‍, മോഹന്‍ പുല്‍പ്പാറ, എം.കെ.ഗ്രിക്ഷിത്, പി.സുരേഷ് കുമാര്‍ ,എം.കെ.ശ്യാംകുമാര്‍, വിജയന്‍ പട്ടിക്കര, സുലോചന മണി, പി.രാജലക്ഷമി, കെ സുമി, എന്നിവര്‍ നേതൃത്വം നല്‍കി.



Leave a Reply