നടപടി സ്വീകരിക്കണം : യൂത്ത് കോൺഗ്രസ്സ് മുട്ടിൽ മണ്ഡലം കമ്മറ്റി

കാരാപ്പുഴ: ഭിന്നശേഷിക്കാരായ കലാകാരന്മാരെ അപമാനിച്ച കാരപ്പുഴയിലെ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടകൊണ്ട് യൂത്ത് കോൺഗ്രസ്സ് മുട്ടിൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും, കാരാപ്പുഴ മെയിൻ ഗേറ്റ് ഉപരോധികുകയും ചെയ്തു..കഴിഞ്ഞ ദിവസം വയോജനദിനചാരണത്തിന്റെ ഭാഗമായി കാരാപ്പുയിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച പരുപാടിയിൽ ക്ഷണിതാക്കളായി എത്തിച്ചേർന്ന ഭിന്നശേഷികാരായ കലാകാരന്മാരെ ഗേറ്റിന് മുൻവശം തടയുകയും, അപമര്യാദയായി പെരുമാറുകയും ചെയ്ത സെക്യൂരിറ്റി ജീവനാകർക്കെതിരെയും, അസിസ്റ്റന്റ് എഞ്ചിനീയർക്കെതിരെയും നടപടി സ്വീകരിക്കണം എന്നവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്സ് മുട്ടിൽ മണ്ഡലം കമ്മറ്റി നടത്തിയ പരുപാടി യൂത്ത് കോൺഗ്രസ്സ് ജില്ല ജനറൽ സെക്രട്ടറി അഗസ്റ്റിൻ പുൽപള്ളി ഉത്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു, ഷിജുഗോപാൽ, ബിൻഷാദ് കെ ബഷീർ, ശരത് വാഴവറ്റ, ലിറാർ, വിനായക്, ഇക്ബാൽ, സുരേഷ്, ജോർജ്, അനീഷ്, വിജീഷ് എന്നിവർ സംസാരിച്ചു.. സമരവുമായി വന്ന യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് കാരാപ്പുഴയിൽ വന്ന സന്ദർശകരിൽ ഭൂരിഭാഗം പേരും ഐക്യധാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.



Leave a Reply