April 20, 2024

സഹപാഠിക്കൊരു സ്‌നേഹക്കൂട്; കരുതലിന്റെ തണലൊരുങ്ങി

0
Img 20221006 105218.jpg
മീനങ്ങാടി: കരുതലിൻ്റെ തണലൊരുക്കി ഒരു വിദ്യാലയ മാതൃക. 2018- 19 വര്‍ഷങ്ങളിലെ പ്രളയങ്ങളില്‍ വീടു നഷ്ടപ്പെട്ട്, പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ കൊണ്ട് മറച്ചുകെട്ടിയ കുടിലില്‍ കഴിഞ്ഞുകൂടിയ തങ്ങളുടെ സഹപാഠികള്‍ക്ക് ഇനി സമാധാനത്തോടെ അന്തിയുറങ്ങാം. അവര്‍ക്കായി വിദ്യാര്‍ത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും ഒരുമയോടെ കൈകോര്‍ത്തു. പി.ടി.എയുടെ നേതൃത്വത്തില്‍ വ്യാപാരികളുടെയും, സന്നദ്ധ സംഘടനകളുടെയും പിന്തുണ ഉറപ്പാക്കിയതോടെ മൂന്നു പെണ്‍കുട്ടികളടങ്ങുന്ന കുടുംബത്തിന് പത്തുലക്ഷം രൂപ ചെലവില്‍ വീടൊരുങ്ങി. മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നാണ് സ്‌നേഹത്തിന്റെയും, കരുതലിന്റെയും ഈ വിദ്യാലയ പാഠം. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡിലെ പള്ളിക്കാമൂലയില്‍ നിര്‍മിച്ച സ്‌നേഹക്കൂടിന്റെ താക്കോല്‍ദാനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സിന്ധു ശ്രീധരന്‍, പഞ്ചായത്ത് അംഗങ്ങളായ ലൗസണ്‍ അമ്പലത്തിങ്കല്‍, ടി.പി ഷിജു, പ്രിന്‍സിപ്പാള്‍ ഷിവി കൃഷ്ണന്‍, എസ്.എം.സി ചെയര്‍മാന്‍ ടി.എം ഹൈറുദ്ദീന്‍, പീപ്പിള്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ടി.പി യൂനുസ്, ജോയ് വി.സ്‌കറിയ, ഡോ.ബാവ കെ.പാലുകുന്ന്, പി.ടി.ജോസ്, ടി.ടി രജനി, ആശാരാജ് പ്രസംഗിച്ചു.
പ0നത്തിനൊപ്പം കരുതലും സ്നേഹവും ഈ വിദ്യാലയം വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതെന്നത് ശ്രദ്ധേയ മാതൃകയാണ്.
   
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *