October 17, 2026

യൂത്ത് കോൺഗ്രസ് വെള്ളമുണ്ട മണ്ഡലം പ്രസിഡന്റ് നിയമനം വിവാദത്തിൽ; തീരുമാനം ജില്ലാ കമ്മിറ്റി മരവിപ്പിച്ചു

0
IMG-20261017-WA0051
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: അബ്‌കാരി കേസടക്കം വിവിധ കേസുകളിൽ പ്രതിയായ ജോഫിൻ ജോസഫിന് യൂത്ത് കോൺഗ്രസ് വെള്ളമുണ്ട മണ്ഡലം പ്രസിഡന്റായി താൽക്കാലിക ചുമതല നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ നടപടി. നിയമന തീരുമാനം യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി മരവിപ്പിച്ചു. വിവിധ കേസുകൾ നിലവിലുള്ള ഒരാളെ സംഘടനയുടെ പ്രധാന ചുമതലയിലേക്ക് പരിഗണിച്ചതിനെച്ചൊല്ലി ഉയർന്ന വിവാദങ്ങൾക്കിടയിലാണ് നിയമന തീരുമാനം സ്റ്റേ ചെയ്തിരിക്കുന്നത്.

 

പോലീസിന്റെ ഓപ്പറേഷൻ ഗ്രിപ്പിൽ നിരീക്ഷണത്തിലുള്ള പഴഞ്ചന സ്വദേശിയാണ് ജോഫിൻ ജോസഫ്. ‘ഭരണഘടനയാണ് കാവൽ, സമത്വമാണ് രാഷ്ട്രീയം, ലഹരിയാണ് ശത്രു’ എന്നീ മുദ്രാവാക്യം ഉയർത്തി ഒക്ടോബർ 30ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ അഡ്വ. ജനീഷ് നയിക്കുന്ന പദയാത്രയുടെ മുന്നോടിയായി നിർജ്ജീവമായ മണ്ഡലം കമ്മിറ്റികൾ പുനരുജ്ജീവിപ്പിക്കുന്നതിനായാണ് ജില്ലയിൽ 7 മണ്ഡലം പ്രസിഡൻ്റുമാരെ മാറ്റി പുതിയ ആളുകൾക്ക് താൽക്കാലിക സ്ഥാനം നൽകിയത്. എക്സൈസിൽ അബ്കാരി കേസിലെ പ്രതിയും, പോലീസിൽ വെള്ളമുണ്ട, തൊണ്ടർനാട്, മീനങ്ങാടി സ്റ്റേഷനുകളിൽ അഞ്ചോളം കേസുകളിലെ പ്രതിയുമായിരുന്ന വ്യക്തിക്ക് മണ്ഡലം പ്രസിഡന്റ് സ്ഥാനം നൽകിയത് തെറ്റായ സന്ദേശം നൽകുന്നതാണെന്ന് പാർട്ടിയിലെ ഒരു വിഭാഗം പരാതിപ്പെട്ടിരുന്നു. ഒരു മന്ത്രിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ നടത്തുന്ന യാത്രയുടെ മുന്നോടിയായാണ് ഇത്തരമൊരു നീക്കമെന്നതും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ കമ്മിറ്റിയുടെ ഇടപെടൽ.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news