August 28, 2026

ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു

0
IMG_20221009_111944.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: എക്സൈസ് വകുപ്പ് മാനന്തവാടി താലൂക്കും ദാറുസ്സലാം ഹയർ സെക്കണ്ടറി മദ്രസ മിലാദ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ വെള്ളമുണ്ട സിറ്റിയിൽ ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല തീർത്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.  മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ ജംഷിർ കുനിങ്ങാരത്ത്.പി ഒ ബാബു മൃദുൽ,സിവിൽ എക്സൈസ് ഓഫീസർമാരായ വിജേഷ് കുമാർ പി, ശ്രീജേഷ്,സൂര്യ,രമേശ്    പി  കെ മൊയ്തു, സിദ്ധിഖ് ഫൈസി.ടി മോയി.ഗ്രാമപഞ്ചായത്ത് മെമ്പർമാർ, വ്യാപാരികൾ,വിദ്യാർത്ഥികൾ,നാട്ടുകാർ, തുടങ്ങിയവർ കണ്ണികളായി. ടി അസിസ് സ്വാഗതവും മുജീബ് എം നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *