ഡി.വൈ.എഫ്.ഐ മീനങ്ങാടി ബ്ലോക്ക് ജാഥ സമാപിച്ചു

മീനങ്ങാടി : എവിടെ എൻ്റെ ജോലി എന്ന മുദ്രാവാക്യവുമായി, തൊഴിലില്ലായ്മക്കെതിരെ, മതനിരപക്ഷേ ഇന്ത്യക്കായ് യുവജന മുന്നേറ്റം” എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ നേതൃത്വത്തിൽ നവംബർ മൂന്നിന് സംഘടിപ്പിക്കുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചരണാർത്ഥം മീനങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാൽ നട പ്രചരണ ജാഥസമാപിച്ചു. രണ്ട് ദിവസത്തെ പര്യടനത്തിന് ശേഷം തോമാട്ടുചാലിലാണ് ജാഥ സമാപിച്ചത്. സമാപന യോഗം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം കെ ആർ ജിതിൻ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ ഷാനിബ് പി.എച്ച്, വൈസ് ക്യാപ്റ്റൻ ജസീല ഷാനിഫ്, മാനേജർ ടി.പി. റിഥുശോഭ്, വിനീത്, ഷബീർ തുടങ്ങിയവർ സംസാരിച്ചു.



Leave a Reply