April 20, 2024

ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിനെതിരെ നിക്ഷിപ്ത താല്പര്യത്തോടെയുള്ള ആസൂത്രിതമായ നീക്കം നടക്കുന്നുവെന്ന് അധികൃതർ

0
Img 20221010 Wa00422.jpg
കൽപ്പറ്റ : വയനാട്ടിൽ കോവിഡ് വന്നത് മുതൽ സർക്കാർ സംവിധാനത്തോട് തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചവരാണ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജെന്ന് ആരോഗ്യരംഗത്ത് ഇടപെട്ടു പ്രവർത്തിക്കുന്ന എല്ലാവർക്കുമറിയാം. കോവിഡ് കാലത്ത് ഒരു പാട് ജീവനുകളെ രക്ഷിച്ച സന്തോഷമാണ് ഇന്നും ഞങ്ങളുടെ ജീവനക്കാരുടെ ഊർജ്ജം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യക്തമായ അജണ്ടയോടെ സാധാരണക്കാരെ തെറ്റിധരിപ്പിക്കുന്ന ചില പ്രചാരണങ്ങൾ നടക്കുകയുണ്ടായി.
ഈ അടുത്ത് സോഷ്യൽ മീഡിയയിൽ വ്യാപകമായ, എന്നാൽ തികച്ചും ആവാസ്തവമായ ഒരു സംഭവമാണ് തെറ്റായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 20ന് രാത്രി 12 .10 ന് അമിതമായി മദ്യപിച്ച് നെഞ്ചു വേദനയുമായി വന്ന ഒരു രോഗിക്ക് തക്ക സമയത്ത് ശരിയായ ചികിത്സ നൽകി ഡിസ്ചാർജ് ചെയ്തു തിരിച്ചു പോവാൻ നേരത്ത് മദ്യ ലഹരിയിൽ ശക്തമായി കൈകൾ വീശിയതിനാൽ ചികിത്സ നൽകുന്നതിനായി കയ്യിൽ ഇട്ടിരുന്ന ഐവി കാനുല തെറിച്ചു പോവുകയും രക്തവും കുപ്പിയിലെ മരുന്നുകൾ അടക്കം താഴെ വീഴുകയും ചെയ്തു. തുടർന്ന് രോഗിയുടെ കൂടെ ഉണ്ടായിരുന്നു മദ്യപിച്ചവർ അത്യാഹിത വിഭാഗത്തിൽ അഴിഞ്ഞാടുകയായിരുന്നു. സെപ്റ്റംബർ 20ന് ഉണ്ടായ സംഭവത്തിന്റെ വീഡിയോ രണ്ടു ദിവസം മുൻപ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത് തന്നെ കൃത്യമായ പ്ലാനോട് കൂടി ഹോസ്പിറ്റലിനെ കരിവാരിത്തേക്കുക എന്ന ലക്ഷ്യത്തോടെയാണ്.
അന്ന് ഇവരെ ശാന്തരക്കാൻ വന്ന ജീവനക്കാരെ സംഘം ചേർന്ന് ഉപദ്രവിച്ചു.
രോഗി മദ്യ ലഹരിയിൽ സ്വയം കയ്യിളക്കി കാനുല തെറിച്ചു പോവുന്ന ദൃശ്യം അടങ്ങിയ CCTV അടക്കമുള്ള തെളിവുകൾ പോലീസിൽ നൽകി പരാതി നൽകുകയും അന്വേഷണം പുരോഗമിക്കുകയുമാണ്. വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണങ്ങളും ബന്ധപെട്ട മറ്റു നടപടികളും ഉണ്ടായേക്കും.
ഇനി അവസാനമായി നടന്നത് വളരെ വേദനാജനകമായ കാര്യമാണ്. വളരെ സങ്കീർണ്ണമായ പ്രസവം പന്തല്ലൂരിലെ കപ്പേലയിലുള്ള ആരോഗ്യകേന്ദ്രത്തിൽ നടത്തുകയും അവിടെ നിന്നും മൃത പ്രാണനോടെ അമ്മയെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയും മണിക്കൂറുകളുടെ കഠിന പ്രയത്നം കൊണ്ട് ജീവൻ തിരിച്ചു പിടിക്കുകയും ചെയ്തു. 45 യൂണിറ്റ് രക്തവും അനുബന്ധ ഘടകങ്ങളും ആണ് അവർക്ക് നൽകേണ്ടി വന്നത്. എന്നിട്ടും രക്തം നിലക്കാതായപ്പോൾ ആറു മണിക്കൂർ നീണ്ട ശസ്ത്രക്രിയയും വേണ്ടി വന്നു. എന്നാൽ അമിത രക്തസ്രാവം കാരണം കിഡ്നി അടക്കമുള്ള മറ്റു ആന്തരീകാവായവങ്ങളുടെ പ്രവർത്തന ക്ഷമത നഷ്ടമാവുകയും തുടർന്ന് മരിക്കുകയിമായിരുന്നു. ജീവൻ രക്ഷിക്കുക എന്ന് മാത്രമായിരുന്നു ഞങ്ങളുടെ കടമയും ലക്ഷ്യവും. സാമ്പത്തിക ബുദ്ധിമുട്ടുണ്ട് എന്നു മനസിലാക്കിയപ്പോൾ ഞങ്ങളുടെ തന്നെ ക്ലൗഡ് ഫണ്ടിങ്ങിലൂടെ സാമ്പത്തിക പരിഹാരം ഉറപ്പ് വരുത്തി. എന്നിട്ടും സോഷ്യൽ മീഡിയയിൽ ഏതോ ഒരാൾ നിക്ഷിപ്ത താല്പര്യത്തോടെ വോയിസ് അയക്കുകയും , കാര്യങ്ങൾ ഒന്നും അറിയാതെ നൂറിൽ പരം ആളുകൾ വന്നു വീഡിയോ എടുക്കുകയും വീണ്ടും പഴയ തെറ്റായ വിഷയങ്ങൾ വലിച്ചിഴക്കുകയും ചെയ്തു.
ഇത്തരം സംഭവങ്ങൾ ആശുപത്രി ജീവനക്കാരുടെയോ മാനേജ്മെന്റിന്റെയോ മാത്രം പ്രശ്നമല്ല. ഒട്ടനവധി രോഗികൾക്ക് ആശ്വാസമേകികൊണ്ട് പ്രവർത്തിക്കുന്ന ആതുരലയത്തിന് എതിരെയുള്ള സംഘടിത നീക്കം പൊതു സമൂഹം തിരിച്ചറിയണമെന്നും ആശുപത്രി അധികൃതർ അഭ്യർത്ഥിച്ചു.
പത്രസമ്മേളനത്തിൽ മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ്‌ നാരായണൻ, എ ജി എം ഡോ. ഷാനവാസ്‌ പള്ളിയാൽ,, പ്രസവ – സ്ത്രീ രോഗ വിഭാഗം മേധാവി ഡോ. എലിസബത് ജോസഫ്, അത്യാഹിത വിഭാഗം മേധാവി ഡോ. സർഫരാജ് ഷെയ്ഖ്എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *