എൻ .സി .പിക്കെതിരെ വന്ന വാർത്തകൾ അടിസ്ഥാന രഹിതം

കൽപ്പറ്റ : എൻ.സി.പിയ്‌ക്കെതിരെ, സംസ്ഥാന പ്രസിഡണ്ട് പി.സി. ചാക്കോയ്‌ക്കെതിരെ, സംസ്ഥാന സെക്രട്ടറി ഷാജി ചെറിയനെതിരെ മുൻ ജില്ലാ പ്രസിഡണ്ട് അനിൽ എം.പി. നൽകിയ വാർത്തകൾ അടിസ്ഥാന രഹിതവും നീതിക്ക് നിരക്കാത്തതുമാണെന്ന്
എൻ.സി. പി. സംസ്ഥാന
സെക്രട്ടറി ഷാജി ചെറിയാൻ വ്യക്തമാക്കി.
എട്ട് വർഷക്കാലം എൻ.സി.പി.യുടെ ജില്ലാ പ്രസിഡണ്ടായിരുന്ന എം.പി.അനിൽ വയനാട് ജില്ലയിൽ പാർട്ടിയുടെ വളർച്ചക്ക് വേണ്ടി ഒന്നും ചെയ്‌തിട്ടുണ്ടായിരുന്നില്ല. മൂന്ന് വർഷക്കാലയളവിൽ ഒരു ജില്ലാ കമ്മിറ്റി പോലും വിളിച്ചു ചേർത്തിട്ടുണ്ടായിരുന്നില്ല. അതിനാലാണ് അദ്ദേഹം ജില്ലാ പ്രസിഡണ്ട് സ്ഥാനം സ്വമേധയാ രാജിവെച്ചപ്പോൾ സംസ്ഥാന പ്രസിഡണ്ട് പി.സി. ചാക്കോ ഷാജി ചെറിയാനെ ജില്ലാ പ്രസിഡണ്ടായി നോമിനേറ്റ് ചെയ്‌തത്. നിലവിൽ രാജിവെച്ച മൂന്ന് പേരും സംസ്ഥാന, ജില്ലാ ഭാരവാഹികളല്ല. പ്രവർത്തകരാരും കുട്ടത്തിൽ രാജി വച്ചിട്ടുമില്ല.ഷാജി ചെറിയാൻ ചുമതല ഏറ്റെടുത്തതിന് ശേഷം ജില്ലാ കമ്മിറ്റി ഓഫീസും ബ്ലോക്ക് കമ്മിറ്റി ഓഫീസുകളും 2 മണ്ഡലം കമ്മിറ്റി ഓഫീസുകളും ആരംഭിച്ചു. പാർട്ടിയുടെ 3-മണ്ഡലം കമ്മിറ്റികൾ മാത്രമുണ്ടായിരുന്നത് 25 മണ്ഡലം കമ്മിറ്റികളായി മാറി. അതുപോലെ നിർജീവമായി കിടന്നിരുന്ന ബ്ലോക്ക് കമ്മിറ്റികളും ജില്ലാ കമ്മിറ്റിയും പുനഃസംഘടിപ്പിക്കുകയും പാർട്ടിയിലേക്ക് നൂറു കണക്കിന് നേതാക്കളും പ്രവർത്തകരും കടന്നുവരികയും ചെയ്‌തു. പിന്നീട് ജനാതിപത്യ ക്രമമനുസരിച്ചുള്ള പാർട്ടി തെരെഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കിയ വേളയിൽ വയനാട്ടിലെ മൂന്ന് ബ്ലോക്കുകളിൽ ഷാജി ചെറിയാൻ ഉൾപ്പെടുന്ന കൽപ്പറ്റയിൽ മാത്രമാണ് തെരെഞ്ഞെടുപ്പ് നടന്നത്. ബത്തേരിയിൽ ഏകപക്ഷിയമായ സമവാക്യമായിരുന്നു. മാനന്തവാടിയിൽ വെള്ളമുണ്ട മണ്ഡലത്തിലെ തെരെഞ്ഞെടുപ്പ് എം.പി.അനിലിന്റെ നേതൃത്വത്തിൽ രാജിവെച്ച രണ്ട് മുൻ സെക്രട്ടറിമാർ അട്ടിമറിച്ചു. ആയതിനാൽ മാനന്തവാടിയിൽ തെരെഞ്ഞെടുപ്പ് നടന്നില്ല. രണ്ടു ബ്ലോക്കുകൾ വച്ച് മാത്രം ജില്ലാ തെരെഞ്ഞെടുപ്പ് നടത്തുവാൻ സംസ്ഥാന നേതൃത്വം പച്ചക്കൊടി കാട്ടി അതിനെ ഷാജി ചെറിയാൻ എതിർത്തതുമില്ല അതിൽ പുതിയ പ്രസിഡണ്ടിനെ തെരെഞ്ഞെടുത്തു.
പിന്നീട് മാനന്തവാടി ബ്ലോക്ക് തെരെഞ്ഞെടുപ്പ് ഇന്ന് (10-10-2022) നടക്കാനിരുന്ന സാഹചര്യത്തിൽ അതിൽ മതസരിച്ചു ജയിക്കുവാൻ സാധ്യമല്ല എന്ന തിരിച്ചറിഞ്ഞതിനാലാണ് മുൻകൂറായി സംസ്ഥാന പ്രസിഡണ്ടിനെയും മുൻ ജില്ലാ പ്രസിഡണ്ടിനെയും കുറ്റം പറഞ്ഞ് രാജിവച്ചത്. സംസ്ഥാന പ്രസിഡണ്ട് ശ്രീ പി.സി.ചാക്കോയാണ് ഇദ്ദേഹത്തെ മുൻപ് സംസ്ഥാന സെക്രട്ടറിയാക്കിയതും ഫോറസ്റ്റ് ഡെവലൊപ്മെന്റ് ഏജൻസിയുടെ എക്സിക്യൂട്ടീവ് മെമ്പറാക്കിയതും. കൂടാതെ ഷാജി ചെറിയാൻ സംസ്ഥാന കമ്മിറ്റിയിലേക്കാണ് കൽപ്പറ്റയിൽ നിന്ന് മത്‌സരിച്ചതും പ്രത്യക്ഷ ഭൂരിപക്ഷത്തിൽ ജയിച്ചതും. ആയതിനാൽ സംസ്ഥാന സമിതിയിലേക്ക് മത്‌സരിക്കാനുള്ള അവകാശവും വോട്ടവകാശവുമുള്ളതാണ്.
പാർട്ടിയിലും പൊതുസമൂഹത്തിലും തെറ്റിദ്ധാരണ പരത്തിക്കൊണ്ട് പത്രത്തിൽ കൊടുത്ത വാർത്തകൾ പിൻവലിച്ച് മാപ്പ് പറയാത്ത പക്ഷം എം.പി.അനിലിന്റെ പേരിൽ കോടതിയിൽ മനനഷ്ടകേസ് ഫയൽ ചെയ്യുമെന്ന് ഷാജി ചെറിയാൻ പറഞ്ഞു.
സംസ്ഥാന പ്രസിഡണ്ടിന് സ്വേച്ഛാധിപത്യ പ്രവണതയുണ്ടെങ്കിൽ വയനാട് ജില്ലയിൽ തെരെഞ്ഞെടുപ്പ് ഉണ്ടാകുമായിരുന്നില്ല. ഷാജി ചെറിയാൻ തന്നെ പ്രസിഡണ്ടായി തുടരുമായിരുന്നു. അദ്ദേഹം പ്രസിഡണ്ടായി ചുമതലയിറ്റിട്ട് അധികകാലമാകാതിരുന്നതിനാൽ . മന്ത്രി എ.കെ.ശശീന്ദ്രനും തെരഞ്ഞെടുപ്പിനെ അനുകൂലിച്ചിരുന്നില്ല. പാർട്ടിയിൽ ഉൾപാർടി ജനാധിപത്യം ഉള്ളതിനാൽ അഭിപ്രായ വ്യത്യാസങ്ങളെ മാറ്റി വച്ചുകൊണ്ട് നിലവിൽ പാർട്ടി ഒറ്റ കെട്ടായി മുന്നോട്ടു പോകുമെന്ന് അറിയിക്കുന്നു.



Leave a Reply