ഭിന്നശേഷിക്കാരായ താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഭിന്നശേഷിക്കാരുടെ കൺവെൻഷൻ ഒക്ടോബർ 16 ന്

കൽപ്പറ്റ : ഭിന്നശേഷിക്കാരായ താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഭിന്നശേഷിക്കാരുടെ കൺവെൻഷൻ 16-ന് നടക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
എംപ്ലോയ്മെന്റ് മുഖേന താൽകാലികമായി ജോലി ചെയ്ത് ഭിന്നശേഷിക്കാരുടെ സംയുക്ത കൂട്ടായ്മയായ ടി. ബി .എസ് .കെ യുടെ നേതൃത്വത്തിലാണ് വയനാട് ജില്ല കൺവെൻഷൻ ഒക്ടോബർ 16 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് മീനങ്ങാടിയിൽ വച്ച് നടത്തുന്നത്. കൺവെൻഷൻ മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ.വിനയൻ ഉദ്ഘാടനം ചെയ്യും
ഭിന്നശേഷിയക്കാരായവരും താൽകാലിക ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടവരുമായവർ
9847689528,9947319326
എന്നീ നമ്പറിൽ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് ഇവർ അഭ്യർത്ഥിച്ചു. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത്
മുമ്പ് ഒരു തവണ താൽകാലിക ജീവനക്കാരായ ഭിന്നശേഷി ക്കാരെ സ്ഥിരപ്പെടുത്തിയിരുന്നു. തുടർന്ന് വന്ന സർക്കാർ തങ്ങളോട് നീതി കാണിച്ചില്ലന്ന് ഇവർ പറഞ്ഞു. ജില്ലയിൽ എംപ്ലോയ്മെന്റ് മുഖേന താൽകാലികമായി ജോലി ചെയ്തു പിരിഞ്ഞ എല്ലാ ഭിന്ന ശേഷിക്കാരും പങ്കെടുക്കണമെന്ന് ജില്ല ഭാരവാഹികളായ അഷ്റഫ് പി .കെ,അനീഷ് ഫ്രാൻസിസ് ഹാരിസ് എ.എം ഷാജി കെ .ജെ, സുമിഷ് ഷിനോജ് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു .



Leave a Reply