വന്യമൃഗശല്യം; സർക്കാർ സംരക്ഷണം നൽകണം . മെത്രാപ്പോലീത്ത

മീനങ്ങാടി: അനുദിനം വർധിച്ചു വരുന്ന വന്യമൃഗ ശല്യം പരിഹരിച്ചില്ലെങ്കിൽ വയനാടൻ ജനതയോടൊപ്പം യാക്കോബായ സഭയും മുന്നിട്ടിറങ്ങും. മീനങ്ങാടി അരമനയിൽ ചേർന്ന ഭദ്രാസന കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനം.ഓരോ ദിവസവും പഴൂർ, ദൊട്ടപ്പൻകുളം ,കൃഷ്ണഗിരി, കുമ്പളേരി മുതലായ ജനവാസ കേന്ദ്രത്തിലേക്ക് കടുവ ഉൾപ്പെടെയുള്ള വന്യമൃഗശല്യം രൂക്ഷമാവുകയാണ്. ഇതിന് ശ്വാശത പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. സഭാസാക്ഷ്യം സംരക്ഷിക്കുന്നതോടൊപ്പം സാമൂഹ്യ നന്മയും സാധു സംരക്ഷണ പ്രവർത്തനങ്ങളിലും ഭദ്രാസനം മുന്നിൽ നിൽക്കുമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച ഭദ്രാസനമെത്രാപോലീത്ത ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് ആഹ്വാനം ചെയ്തു. ഭദ്രാസന സെക്രട്ടറി ഫാ.ഡോ .മത്തായി അതിരംപുഴയിൽ ,ജോ. സെക്രട്ടറി ബേബി വാളങ്കോട്ട്, ഫാ.ബാബു നീറ്റിങ്കര, ഫാ.ബേബി ഏലിയാസ്, പ്രൊ.കെ.പി .തോമസ്, ജോൺസൺ കൊഴാലിൽ
പ്രസംഗിച്ചു.



Leave a Reply