June 6, 2026

മുള്ളൻകൊല്ലി പഞ്ചായത്തിലെ കോളനികളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷനും ജില്ലാ സപ്ലൈ ഓഫീസറും സന്ദർശനം നടത്തി

0
IMG_20221013_142956.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പുൽപ്പള്ളി :  മുള്ളൻകൊല്ലി പഞ്ചായത്തിലെ പാതിരി, പെരിക്കല്ലൂർ കാട്ടുനായ്ക്ക കോളനികളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം  എം. വിജയലക്ഷ്മിയുടെയും, ജില്ലാ സപ്ലൈ ഓഫീസർ പി. എ  സജീവിന്റെയും നേതൃത്വത്തിൽ സന്ദർശനം നടത്തി.കോളനി നിവാസികൾക്ക് ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്തുന്നതിനാണ് സന്ദർശനം നടത്തിയത്.കൃത്യമായി ഭക്ഷണസാധനങ്ങൾ ലഭ്യമാണെന്ന് ഉറപ്പുവരുത്തി. സുൽത്താൻ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസർ കെ.ജി അജയൻ, റേഷനിങ്ങ് ഇൻസ്പെക്ടർമാരായ നയന പുരുഷോത്തമൻ, ഓ. ജി സനോജ് എന്നിവരും പങ്കെടുത്തു. ഓപ്പറേഷൻ യെല്ലോയുടെ ഭാഗമായുള്ള അനർഹമായി കൈവശംവെച്ചിരിക്കുന്ന മുൻഗണനാ കാർഡുകൾ കണ്ടെത്തുന്നതിനുള്ള പരിശോധനയും നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *