March 29, 2024

ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്സ് അസോസിയേഷൻ സി ഐ ടി യു ജില്ലാ സമ്മേളനം സമാപിച്ചു.

0
Img 20221018 Wa00122.jpg
കൽപ്പറ്റ: ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്സ് അസോസിയേഷൻ സി.ഐ.ടി.യു വയനാട് ജില്ലാ സമ്മേളനം  സി.ഐ.ടി.യു ജില്ല ഓഫീസ് ഹാളിൽ നടത്തി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ സുഗതൻ ഉദ്ഘാടനം ചെയ്തു. എം അസ്മ അധ്യക്ഷയായി. പുതിയ ഏജന്റുമാരെ നിയമിക്കുക , ആശ്രിത നിയമനം നടത്തുക എന്നീ ആവശ്യങ്ങൾ സമ്മേളനത്തിൽ ഉന്നയിച്ചു.  മുതിർന്ന ഏജൻ്റ് എം രാധ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി അന്ന ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. രാമചന്ദ്രൻ, എൽസി ജോർജ് എന്നിവർ   സംസാരിച്ചു. ലീല മണി ,അജിത , ബിനി , ശോഭ , ആൻസി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. 17 അംഗ കമ്മിറ്റിയെയും 12 അംഗ സംസ്ഥാന സമ്മേളന പ്രതിനിതികളെയും തിരഞ്ഞെടുത്തു. സെക്രട്ടറി : എൽസി ജോർജ്. ജോ.സെക്രട്ടറിമാർ  : ലീല മണി , ജെസി , ആൻസി ജോസഫ്. പ്രസിഡന്റ് : റജുല. വൈ.പ്രസിഡന്റ് : അസ്മ , ബിനി , ഷീല , ഖദീജ. ട്രഷറർ : അജിത.      
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *