June 7, 2026

കടുവ പ്രശ്നത്തിൽ ബത്തേരി ക്ഷീരസംഘം പഴൂർ വനം വകുപ്പ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

0
IMG-20221018-WA00182.jpg
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : കടുവപ്രശ്നത്തിൽ പ്രതിഷേധിച്ചു ബത്തേരി ക്ഷീര സംഘത്തിന്റെ നേതൃത്വത്തിൽ പഴൂർ ഫോറെസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച്‌ ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ അസൈനാർ ഉദ്ഘടനം ചെയ്തു. ബത്തേരി ക്ഷീര സഹകരണ സംഘം പ്രസിഡന്റ് കെ കെ പൗലോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ
ക്ഷീര കർഷകർ പ്രശ്നത്തിൽ ഉള്ള ആശങ്ക പ്രകടിപ്പിച്ചു.
നിലവിൽ നൽകി വരുന്ന നഷ്ടപരിഹാരം അപര്യാപ്തം ആണെന്ന് അദ്ദേഹം പറഞ്ഞു. കടുവ പ്രശ്നത്തിന് ശ്വാശ്വത പരിഹാരം കാണണംമെന്നും സംഘം പറഞ്ഞു.
കടുവയുടെ ആക്രമണത്തിൽ പശു നഷ്ടപ്പെട്ട കർഷകർക്ക് 15000 രൂപ അടിയന്തിര സഹായം നൽകുമെന്ന് ബത്തേരി ക്ഷീരസംഘം പ്രസിഡന്റ് കെ കെ പൗലോസ് പറഞ്ഞു. പ്രദേശത്തെ കർഷകരുടെ തൊഴുത്തു ശക്തി പെടുത്താൻ സംഘം സഹായം നൽകും. ഈ ഇനത്തിൽ അടിയന്തിരമായി 5000രൂപ വീതം വിതരണം ചെയ്യും.
പ്രതിഷേധ മാർചിൽ വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികളും സമരസമിതി നേതാക്കളും സംസാരിക്കുന്നു.ക്ഷീര കർഷകർ സമരത്തിൽ പങ്കെടുക്കുന്ന സാഹചര്യത്തിൽ സംഘത്തിന്റെ പരിധിയിൽ വരുന്ന പാൽ സംഭരണ സമയ ക്രമത്തിൽ ഇന്ന് നേരിയ മാറ്റം ഉണ്ടാവും. സമരത്തിന് ശേഷം അല്പം വൈകി ആയിരിക്കും ഇന്നത്തെ പാൽ സംഭരണം….
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *