June 7, 2026

ലഹരിക്കെതിരെ വിവിധ പരിപാടികളുമായി വൈത്തിരി എച്ച്.ഐ.എം.യു.പി സ്‌കൂൾ

0
IMG_20221024_102654.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി: സാമൂഹ്യ ദുരന്തമായി മാറുന്ന ലഹരിക്കെതിരെ ബോധവൽക്കരണം നടത്താന്‍ വൈത്തിരി എച്ച്.ഐ.എം.യു.പി സ്‌കൂളില്‍ വിവിധ  പരിപാടികള്‍ സംഘടിപ്പിച്ചു. അഞ്ച് ഘട്ടങ്ങളിലായി രക്ഷിതാക്കള്‍ക്ക് പ്രത്യേക ക്ലാസ്സുകള്‍ നല്‍കി. ജില്ല ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ മേല്‍നോട്ടത്തില്‍ സ്‌കൂളില്‍ സംഘടിപ്പിച്ച മജീഷ്യന്‍ വിനോദ് നരനാട്ടിന്റെ കിറ്റി ഷോയിലൂടെ ലഹരി ഉപയോഗത്തിന്റെ അപകടം വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്തി. ലഹരി മുക്ത വിദ്യാലയത്തിന് വേണ്ടി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സംഘടിപ്പിച്ച പോസ്റ്റര്‍ പ്രദര്‍ശനവും, റാലിയും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. കവിതാലാപനത്തിലൂടെ ലഹരിവിരുദ്ധ സന്ദേശം കൈമാറി. വിദ്യാര്‍ത്ഥികളുടെ ശാരീരിക-മാനസിക തലങ്ങളെ ശക്തിപ്പെടുത്താന്‍ വേണ്ടി പ്രത്യേക കരാട്ടെ പരിശീലനവും ആരംഭിച്ചു. ജില്ലാ പഞ്ചായത്തംഗം എന്‍.സി. പ്രസാദ് ഉദ്ഘടനം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.വി ഗിരീഷ് ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍ ഷീല ടി.ജെ, ജോസഫ്, സ്‌കൂള്‍ ലീഡര്‍ റമീസ് സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *