“ഒരു മഴയും തോരാതിരുന്നിട്ടില്ല” പുൽപ്പള്ളിയുടെ ഗായകന് സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ എ .ഗ്രേഡ്

• റിപ്പോർട്ട് : ദീപാ ഷാജി പുൽപ്പള്ളി
പുൽപ്പള്ളി : സ്പെഷ്യൽ സ്കൂൾ സ്റ്റേറ്റ് കലോത്സവത്തിൽ ലളിത ഗാനത്തിൽ എ ഗ്രേഡ് നേടി അജിത് സാബു.കോട്ടയത്ത് വെച്ച് നടന്ന സ്പെഷ്യൽ സ്കൂൾ സ്റ്റേറ്റ് കലോത്സവത്തിലാണ് പുൽപ്പള്ളി കൃപലായ സ്പെഷ്യൽ സ്കൂളിലെ അജിത് സാബു ലളിത ഗാനത്തിൽ എ ഗ്രേഡ് നേടിയത് . പുൽപ്പള്ളി അമരക്കുനി വെള്ളാപ്പള്ളിയിൽ സാബു, ജോയ്‌സി ദമ്പതികളുടെ മകനാണ് അജിത് സാബു. ചെറുപ്പം മുതൽ പാട്ട് പാടുന്നതിൽ പ്രത്യേക വൈഭവമുണ്ടായിരുന്നു അജിത്തിന്. പ്രശക്ത ഗായകനും, മ്യൂസിക് അധ്യാപകനുമായിരുന്ന സിറിയക്. ടി. സൈമൺ നിര്യാതനാകുന്നത് വരെ അജിത്തിന് പാട്ടിന്റെ ഈരടികൾക്ക് തിരുത്തൽ നൽകി താളം പകരാൻ സഹായിച്ചിരുന്നു. പുൽപ്പള്ളി കൃപാലായ സ്പെഷ്യൽ സ്കൂളിൽ പഠനത്തിന് ചേർന്നപ്പോൾ, അജിത്തിന്റെ പാടാനുള്ള കഴിവ് കണ്ടെത്തി അവിടുത്തെ അദ്ധ്യാപകർ എപ്പോഴും
പ്രോത്സാഹനവുമായി ഒപ്പം തന്നെ സഞ്ചരിച്ചു ,സംഗീതത്തിൻ്റെ ഈരടികൾക്കൊപ്പം. കൃപലായ സ്പെഷ്യൽ സ്കൂളിലെ സിസ്റ്റർ : ആൻ ട്രീസയാണ് ( എസ്. എ. ബി. എസ് ) അജിത്തിനെ പാട്ടുകൾ പഠിപ്പിക്കുന്നത്. നിരവധി വേദികളിൽ അജിത്തിന്റെ സ്വരമാധുര്യം ശ്രദ്ദേയമായി പുരസ്കാരങ്ങളും നേടുകയുണ്ടായി. 2022-ലെ ഓണത്തോടനുബന്ധിച്ച് വയനാട് ജില്ലയിലെ ഗോത്ര വർഗ്ഗത്തിനും, ഭിന്ന ശേഷിക്കാർക്കും, സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർക്ക് പാടുന്നതിന് പ്രോത്സാഹനമായി പ്രവർത്തിക്കുന്ന മ്യൂസിഷ്യൻ ജോർജ് കോരയുടെ എത്സാ മീഡിയയിലൂടെ അജിത് ആലപിച്ച ലളിത ഗാനവും, ഓണപ്പാട്ടും ഏറെ പ്രേക്ഷക ശ്രദ്ധനേടുകയും, പാടാനുള്ള ചില അവസരങ്ങളിലേക്ക് ക്ഷണം ലഭിക്കുകയും ചയ്തു.
അജിത്തിന് എല്ലാ പ്രോത്സാനവുമായി കൃപാലയ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ : ആൻസീനയും ( എസ്. എ. ബി. എസ്) , അധ്യാപകനായ ഷിബു ടി. യു തേങ്കുന്നേൽ , സിസ്റ്റർ : ആൻസ് മരിയ ( എസ്. എ. ബി. എസ് ) , സഹോദരങ്ങൾ : അഭിജിത്തും, അമലയുമൊപ്പമുണ്ട്.
“ഒരു മഴയും തോരാതിരുന്നിട്ടില്ല,, എന്ന മാസ്റ്റർ പീസ് ഗാനവുമായി നിരവധി വേദികളിൽ മിന്നി തിളങ്ങിയ അജിത് സാബു ഗാനവീഥികളിലൂടെ ജൈത്ര യാത്ര തുടരുകയാണ്.



Leave a Reply