August 9, 2026

ആദർശം പ്രാണവായുവിനേക്കാൾ പ്രധാനം: വി. മൂസക്കോയ മുസ്ലിയാർ

0
IMG_20260809_105407
By ന്യൂസ് വയനാട് ബ്യൂറോ

കണിയാമ്പറ്റ: ജീവിതസാഹചര്യമേതായാലും ആദർശത്തിൽ പ്രതിബദ്ധനാവുകയെന്നത് ഒരു വിശ്വാസിയെ സംബന്ധിച്ച് പ്രാണവായുവിനേക്കാൾ പ്രധാനമാണെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം വി. മൂസക്കോയ മുസ്ലിയാർ പറഞ്ഞു. കമ്പളക്കാട് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ കണിയാമ്പറ്റ എം.എച്ച്.എം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച റെയ്ഞ്ച് ആദർശ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ചടങ്ങിൽ റെയ്ഞ്ച് പ്രസിഡന്റ് ടി.വി. അബ്ദുറഹ്മാൻ ഫൈസി അധ്യക്ഷത വഹിച്ചു. ഇ.ടി.എം. ബാഖവി കൊടുവള്ളി ക്ലാസെടുത്തു. ഹാരിസ് ബാഖവി കമ്പളക്കാട്, പി. ഇബ്രാഹിം മൗലവി, കെ.ടി. കോയക്കുട്ടി ഹാജി, മുഹമ്മദ് കുട്ടി ഹസനി, പി.ടി. അശ്റഫ് ഹാജി, ശംസുദ്ദീൻ ദാരിമി തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *