April 25, 2024

കാലാവസ്ഥാ വ്യതിയാനവും കാർഷിക പ്രതിസന്ധിയും സെമിനാർ നടത്തപ്പെടും

0
Img 20221025 153501.jpg
കൽപ്പറ്റ : ഗ്രീൻ കേരള മൂവ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ  കാലാവസ്ഥാ വ്യതിയാനവും കാർഷിക പ്രതിസന്ധിയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി 29-ന്  മുട്ടിൽ ഡബ്ലു.എം.ഒ ആർട്സ് ആൻ്റ്  സയൻസ് കോളേജിൽ  സെമിനാർ നടക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
പ്രശസ്ത  പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രമുഖ പക്ഷി നിരീക്ഷകനും പ്രകൃതി ശാസ്ത്രജ്ഞൻ നുമായ സി.കെ. വിഷ്ണുദാസ് വിഷയം അവതരിപ്പിക്കും. എൻ. ബാദുഷ (വയനാട് പ്രകൃതി സംരക്ഷണ സമിതി), ഒ.കെ. ജോണി (സാഹിത്യ-സിനിമാ നിരൂപ കൻ), വിദ്യാർത്ഥികൾ, കർഷക പ്രതിനിധികൾ തുടങ്ങിയാൽ ചർച്ചയിൽ പങ്കെടുക്കും.
ഭരണഘടനാ മൂല്യങ്ങൾ മുടിവെക്കുകയും തന്നിഷ്ട പ്രകാരം നിയമങ്ങൾ സൃഷ്ടിക്കുകയും ചെയ്തുകൊണ്ട് ആവാസ വ്യവസ്ഥകളുടെ സുസ്ഥിരത തകർക്കുന്ന മുതലാളിത്ത വികസന മാതൃകകൾ അടിച്ചേൽപ്പിക്കുന്ന ഭരണ സംവിധാനങ്ങളെ തുറന്ന് കാട്ടുക എന്ന ലക്ഷ്യത്തോടെ ഗ്രീൻ കേരള  മൂവ്മെന്റ് സംസ്ഥാനത്തുടനീളം യുവജനശക്തികളുമായി കൈകോർക്കുകയാണ്. അതിന്റെ ഒരു തുടക്കം എന്ന നിലയിലാണ്. 29-ന് മുട്ടിൽ ഡബ്ലു.എം.ഒ.  കോളേജിൽ ഉച്ചക്ക് 1.30 മുതൽ വൈകുന്നേരം 4.30 വരെ  സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. ഭൂമി ശാസ്ത്രവും സവിശേഷ കാലാവസ്ഥയും കൃഷിരീതികളും മാനിക്കാതെ സംസ്ഥാനം അടിച്ചേൽപ്പിച്ച വികസനത്തിന് കേരളത്തിൽ വലിയ വില കൊടുക്കേണ്ടി വന്നവരാണ് വയനാട്ടിലെ കാർഷിക ജന കൃഷിയെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ഗോത്ര സമൂഹങ്ങൾ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ട് വംശനാശത്തെ നേരിടുന്നു. വൻതോതിലുള്ള ധാന്യവിള തോട്ടങ്ങളുടെ നാശവും, വനനശീകരണവും കരിങ്കൽ ഖനനവും വനാർത്തികളിൽ പെരുകുന്ന റിസോർട്ടുകളും വന്യജീവികളുടെ ആവാസ വ്യവസ്ഥ തകർക്കുകയും തിരിച്ചു പിടിക്കാനാവാത്ത വിധം ജൈവ വൈവിധ്യനാശവുമാണ് വയനാട്ടിൽ സംഭവി ച്ചിരിക്കുന്നത്. അതിവേഗം ശക്തിയാർജിക്കുന്ന ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം തുട ങിയ അതിഭീകരമായ ആവാസ വ്യവസ്ഥകളെ ചെറുത്തു നിൽക്കാൻ, മണ്ണിൽ പണിയെടുക്കുന്ന കർഷ കരും, അവർ നട്ടുവളർത്തുന്ന ഹരിത മണ്ഡലത്തിനും മാത്രമേ സാധ്യമാകൂ എന്നാണ് സംഘടന കരുതുന്നത് എന്ന് ഇവർ പറഞ്ഞു.  കാർഷിക മേഖലകളുടെ സുസ്ഥിരത, ആവാസ വ്യവസ്ഥയുടെ സ്വാഭാവികതക്ക് അനിവാര്യമാവുന്നതുകൊണ്ട് വയനാട്ടിലെ കാർഷിക മേഖലയുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതികളാവിഷ്ക രിക്കണമെന്ന് സംഘടനാ ഭാരവാഹികൾ  ആവശ്യപ്പെട്ടു.  ഗ്രീൻ കേരള മൂവ്മെൻ്റ്  സംസ്ഥാന പ്രസിഡന്റ്   വർഗ്ഗീസ് വട്ടേക്കാട്ടിൽ,കെ.വി. ഗോഗുൽദാസ്, പി.ജി മോഹൻദാസ് ബഷീർ ആനന്ദ് ജോൺ, 
പി.എ.റഷീദ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *