ജില്ലാ ആയുർവേദ ആശുപത്രിയിൽ ‘സായം പ്രഭ’ ദീപാലങ്കാരം തെളിയിച്ചു

കൽപ്പറ്റ :ഏഴാം ആയുർവേദ ദിനാഘോഷങ്ങളുടെ ഭാഗമായി കൽപ്പറ്റ ജില്ലാ ആയുർവേദ ആശുപത്രിയിൽ ' സായം പ്രഭ ' ദീപാലങ്കാരം തെളിയിച്ചു. മുന്നോറോളം മൺ ചിരാതുകൾ ഉപയോഗിച്ചാണ് ദീപാലങ്കാരം ഒരുക്കിയത്. 'ഹർ ദിൻ ഹർ ഗർ ആയുർവേദ'( എല്ലാദിവസവും, എല്ലാ വീട്ടിലും ആയുർവേദം) എന്ന ആയുർവേദ ദിനത്തിന്റെ സന്ദേശം എല്ലാവരിലും എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് സായം പ്രഭ സംഘടിപ്പിച്ചത്.ദീപാവലി ദിന പ്രഭയുടെയും, ലഹരി വിരുദ്ധ ദീപത്തിന്റെയും സന്ദേശം കൂടി ഈ പരിപാടി പകർന്നു നൽകി.ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ: ഒ .വി സുഷയുടെ നേതൃത്വത്തിലാണ് സായം പ്രഭ സംഘടിപ്പിച്ചത്



Leave a Reply