വന്യമൃഗശല്യം-50 ലക്ഷം രൂപ അനുവദിച്ചു

കല്‍പ്പറ്റ: നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വന്യമൃഗശല്യം കാരണം കര്‍ഷകരും, സാധാരണ ജനങ്ങളും വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്. വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി കൃഷി നശിപ്പിക്കുകയും, മനുഷ്യരേയും, വളര്‍ത്ത് മൃഗങ്ങളേയും ആക്രമിക്കുന്നതും പതിവ് സംഭവമായി മാറിയിരിക്കുകയാണ്. ഇത്തരം സാഹചര്യത്തില്‍ വന്യമൃഗാക്രമണം തടയുന്നതിന് വേണ്ടി ഫെന്‍സിംഗ് സ്ഥാപിക്കുന്നതിനായി 2022-23 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിച്ച് ജില്ലാ കളക്ടര്‍ക്ക് കത്ത് കൈമാറിയതായി കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് അറിയിച്ചു. മണ്ഡലത്തിലെ മൂപ്പൈനാട്, മേപ്പാടി, വൈത്തിരി, പൊഴുതന തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലാണ് ആദ്യഘട്ടം ഫെന്‍സിംഗ് പ്രവര്‍ത്തികള്‍ ആരംഭിക്കുന്നത്.



Leave a Reply