പത്ര ഏജന്റുമാർ സെക്രട്ടറിയേറ്റ് മാർച്ചും ധർണയും സംഘടിപ്പിച്ചു

തിരുവനന്തപുരം :പത്രവിതരണം കൊണ്ട് ഉപജീവനം നടത്തുന്ന സംസ്ഥാത്തെ പത്ര ഏജൻ്റുമാർക്കും വിതരണക്കാർക്കും പ്രത്യേക ക്ഷേമനിധി നടപ്പിലാക്കണമെന്ന് ന്യൂസ് പേപ്പർ ഏജൻറ്സ് അസോസിയേഷൻ [എൻ.പി.എ.എ] സംസ്ഥാന പ്രസിഡന്റ് പി.കെ. സത്താർ ആവശ്യപ്പെട്ടു. ന്യൂസ് പേപ്പർ ഏജന്റ്സ് അസ്സോസിയേഷൻ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . 25,000 ത്തോളം വരുന്ന
പത്ര ഏജന്റുമാരും വിതരണക്കാരുമാണ് സംസ്ഥാനത്ത് പത്രവിതരണ മേഖലയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. മതിയായ വരുമാനം ഇല്ലാത്തവരാണ് പത്ര ഏജന്റുമാർ.
എത്ര പ്രതികൂല കാലാവസ്ഥയിലും വർഷത്തിൽ എട്ട് ദിവസം ഒഴികെ വർഷം മുഴുവനും ജോലി ചെയ്യുന്നവരായിട്ടും
ജീവിത ആവശ്യങ്ങൾ
കൃത്യമായി നിർവ്വഹിക്കാൻ കഴിയാത്ത ചുറ്റുപാടാണു ള്ളത് .ദൃശ്യ മാധ്യമങ്ങളുടെ കടന്നുവരവും സമൂഹ മാധ്യമങ്ങളുടെ ആധിക്യവും
കോവിഡാനന്തര സാഹചര്യവും പത്ര മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കയാണ്. സർക്കാറിന്റെ ഭാഗത്ത് നിന്ന് മതിയായതരത്തിലുള്ള
ഒരു പരിഗണനയും സംസ്ഥാനത്തെ പത്ര ഏജൻ്റുമാർക്ക് ഇന്നോളം ലഭിച്ചിട്ടില്ലെന്നത് ഖേദകരമാണ്.
ക്രമാതീതമായ ഇന്ധന വില വർദ്ധനവ് കാരണം വിതരണ മേഖല കടുത്ത സാമ്പത്തിക നഷ്ടത്തിലാണ്.ഇതിനൊരു പരിഹാരം എന്ന നിലയിലാണ്
ഏജൻ്റുമാർക്ക് ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നതിന് പലിശരഹിത വായ്പ ലഭ്യമാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ന്യൂസ് പേപ്പർ ഏജന്റ്സ് അസ്സോസിയേഷൻ കേരള മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിവേദനം നൽകിയത് .
ഇതിൻ്റെ ഫലമായി 2021 – 22 ബഡ്ജറ്റ് പ്രഖ്യാപനത്തിൽ ബഹു ധനമന്ത്രി പത്ര ഏജൻ്റുമാർക്ക് ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നതിന് പലിശരഹിത വായ്പ നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു
എന്നാൽ ബഡ്‌ജറ്റ് പ്രഖ്യാപനത്തിനപ്പുറം ധനകാര്യ വകുപ്പിൽ നിന്ന് ഇക്കാര്യത്തിൽ അനുകൂലമായ ഒരു സമീപനവും ഉണ്ടായില്ല ന്നത് ഖേദകരമാണ്. ഇക്കാര്യത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്നും പത്ര ഏജന്റുമാർക്ക് ക്ഷേമനിധി അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സെകട്ടറിയറ്റ് മാർച്ച് . വിവിധ ജില്ലകളിൽ നിന്നായി നൂറ് കണക്കിന് പത്ര ഏജന്റുമാർ പങ്കെടുത്തു .
സെക്രട്ടറി ചേക്കു കരിപ്പൂർ അധ്യക്ഷത വഹിച്ചു.
ബൽകീസ് കൊടുങ്ങല്ലൂർ ,രാമചന്ദ്രൻ നായർ, സി.പി അബ്ദുൾ വഹാബ്, സലിം രണ്ടത്താണി, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ നായർ , സംസ്ഥാന ട്രഷറർ അജീഷ് കൈവേലി പ്രസംഗിച്ചു.
ശ്രീകുമാർ കൊല്ലം, അരുൺ നായർ തിരുവനന്തപുരം, യാക്കോബ് തൃശൂർ, ബാബു വർഗീസ് എറണാകുളം, ഇസ്ഹാഖ് മലപ്പുറം, ജനാർദ്ദനൻ കാസർഗോഡ്, പങ്കജാക്ഷൻ വയനാട് തുടങ്ങിയവർ നേതൃത്വം നൽകി.



Leave a Reply