April 24, 2024

ചുരം കയറാനൊരുങ്ങി ഭീമൻ ചരക്ക് ലോറികൾ

0
Img 20221027 153404.jpg
താമരശ്ശേരി: ഒടുവിൽ ഭീമൻ ചരക്ക് ലോറികൾ ചുരം കയറാൻ ഒരുങ്ങുന്നു. ചുരം കയറുന്നതിനായി ഒന്നര മാസത്തോളമായി അടിവാരത്ത് നിർത്തിയിട്ടിരിക്കുന്ന രണ്ടു വലിയ ലോറികൾ താമരശ്ശേരി ചുരത്തിലൂടെ കടത്തി വിടുന്നതിനായിേ ദേശീയ പാത , പോലീസ്, മോട്ടോർ വാഹനവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്തമായി റിപ്പോർട്ട് തയാറാക്കി.
 കോഴിക്കോട് ജില്ലാ കലക്ടറുടെ നിർദേശപ്രകാരം തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തിരക്കു കുറഞ്ഞ സമയം തെരഞ്ഞെടുത്ത് ഈ വലിയ വാഹനങ്ങൾ ചുരം കയറ്റി വിടുന്നതിനായി തീരുമാനമെടുക്കുന്നത്.
 ദേശീയപാത ഉദ്യോഗസ്ഥരായ എക്സി. എഞ്ചിനീയർ ഗിരിജ, അസി.എക്സി. എഞ്ചിനീയർ റെനി മാത്യു, അസി.എഞ്ചിനീയർ സുനോജ്, മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരായ ആർ.ടി.ഒ സുമേഷ് പി.ആർ, എം വി.ഐമാരായ സുമേഷ് പി.ജി., രാജീവൻ, പോലീസ് എസ് ഐ വിപിൻ, ചുരം സംരക്ഷണ സമിതി അംഗങ്ങൾ ചുരത്തിലെ ഓരോ സ്ഥലങ്ങളും സംയുക്തമായി പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *