ഹാപ്പി ഹാപ്പി ബത്തേരി ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു

ബത്തേരി : നഗരസഭയും , അസംപ്ഷൻ എൻ സി സി യും ജനമൈത്രി പോലീസും എക്സൈസ് വകുപ്പും സംയുക്തമായി ലഹരി ഉപയോഗത്തിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള സന്ദേശം ഉയർത്തി നഗര വീഥികളിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു.
നഗരസഭ പരിധിയിലെ മുഴുവൻ ജനങ്ങളെയും ബോധവൽക്കരിക്കുകയും ലഹരിക്കെതിരെ അണിനിരത്തുന്നതിനും ആവശ്യമായ ഇടപെടലുകൾ വ്യത്യസ്തമായ രീതിയിൽ നടപ്പാക്കും എന്ന് സംയുക്ത വേദിയിൽ പ്രഖ്യാപിക്കപ്പെട്ടു.
സന്ദേശ റാലി നഗരസഭ സ്റ്റാന്റിംങ് കമ്മിറ്റി ചെയമാൻ ടോം ജോസിന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർ പേഴ്സൻ ടി.കെ.രമേശ് ഉദ്ഘാടനം ചെയ്തു. സൈക്കിൾ റാലി കേണൽ സി എസ് ബി മൂർത്തി ഫ്ലാഗ് ഓഫ് ചെയ്തു വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ ടീച്ചർ, നഗരസഭ സുപ്രണ്ട് ജേക്കബ് ജോർജ്, ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ പി എസ് എന്നിവർ സംസാരിച്ചു.



Leave a Reply