ഉഷ വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി എൻ സി പി

കൽപ്പറ്റ :എഴുത്തുകാരനും പ്രഭാഷകനും സോഷ്യലിസ്റ്റ് നേതാവും മുന്‍മന്ത്രിയും മാതൃഭൂമി മാനേജിങ്ങ് ഡയറക്ടറുമായിരുന്ന പരേതനായ എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ എൻ സി പി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി,ബ്ലോക്ക് പ്രസിഡന്റ് ഏ.പി. ഷാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ഷാജി ചെറിയാൻ, സി.എം.ശിവരാമൻ, ജില്ലാ വൈസ് പ്രസിഡന്റ് വന്ദന ഷാജൂ, ജോസ് മലയിൽ, മല്ലിക , രാജൻ മൈക്കിൾ , അഡ്വ. ശ്രീകുമാർ , കെ മുഹമ്മദാലി തുടങ്ങിയവർ സംസാരിച്ചു.



Leave a Reply