ശുചിമുറിയിൽ പ്രസവിച്ച് ആദിവാസി യുവതി
മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രസവ വാർഡിലെ ശുചിമുറിയിൽ പ്രസവിച്ച് ആദിവാസി യുവതി. തിരുനെല്ലി പഞ്ചായത്ത് സ്വദേശിയായ 19-കാരിയാണ് ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
പ്രസവ വേദനയെ തുടർന്ന് ഇന്ന് രാവിലെയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് ഒന്നോടെ ശുചിമുറിയിലേക്ക് പോയ യുവതി അവിടെവച്ച് പൊടുന്നനെ ആൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു.
സംഭവമറിഞ്ഞ ഉടൻതന്നെ യുവതിയെയും കുഞ്ഞിനെയും ആശുപത്രി ജീവനക്കാർ ലേബർ റൂമിലേക്ക് മാറ്റി അടിയന്തര ചികിത്സ നൽകി. കുഞ്ഞ് നിലവിൽ നിയോനാറ്റൽ ഐസിയുവിൽ ചികിത്സയിലാണ്.





Leave a Reply