കേന്ദ്ര പഞ്ചായത്തീരാജ് സംഘം എടവകഗ്രാമ പഞ്ചായത്ത് സന്ദർശിച്ചു

എടവക : കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കൈവരിച്ച പുരോഗതി നേരിൽ കണ്ട് മനസ്സിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം ജോ . സെക്രട്ടറി മമ്ത വെർമ ഐ.എ.എസ്, കേന്ദ്ര കൺസൾട്ടന്റ് ഡോ.പി.പി. ബാലൻ എന്നിവർ എടവക ഗ്രാമ പഞ്ചായത്ത് കാര്യാലയവും ഘടക സ്ഥാപനങ്ങളും സന്ദർശിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് മാസ്റ്ററുടേയും സെക്രട്ടറി എൻ. അനിലിന്റെയും നേതൃത്വത്തിൽ ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന് കേന്ദ്ര സംഘത്തിന് സ്വീകരണം നൽകി.
തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.ജയരാജൻ, എ.ഡി.പി ബൈജു ജോസ് എന്നിവരും കേന്ദ്ര സoഘത്തോടൊപ്പം ഉണ്ടായിരുന്നു.
നിരവധി അവാർഡുകൾ നേടിയ എടവക ഗ്രാമ പഞ്ചായത്തിന്റെ ഘടക സ്ഥാപനമായ കുടുംബാരോഗ്യ കേന്ദ്രം സംഘം സന്ദർശിച്ച് സേവനങ്ങളും സൗകര്യങ്ങളും വിലയിരുത്തി.വിവിധ മേഖലകളിൽ എടവക ഗ്രാമ പഞ്ചായത്ത് കൈവരിച്ച വികസന നേട്ടങ്ങളിൽ പൂർണ തൃപ്തി രേഖപ്പെടുത്തിയാണ് കേന്ദ്ര സംഘം ഡൽഹിയിലേക്ക് മടങ്ങിയത്.



Leave a Reply