ശുചിത്വ , ഹരിത, പുഷ്പ,സന്തോഷ നഗരിയെക്കുറിച്ചറിയാൻ രാമനാട്ടുകര ഭരണ സാരഥികൾ ഹാപ്പി ഹാപ്പി ബത്തേരിയിൽ

ബത്തേരി : ജനങ്ങളുടെ ഹാപ്പിനസ് ഇന്റക്സ് ഉയർത്തുന്നതിന്റെ ഭാഗമായി സുൽത്താൻ ബത്തേരി നഗരസഭ നടപിലാക്കി വരുന്ന വ്യത്യസ്തമായ വിവിധ പദ്ധതികളെക്കുറിച്ചറിയുന്നതിനും ക്ലീൻ സിറ്റി, ഗ്രീൻ സിറ്റി, ഫ്ലവർ സിറ്റി യുടെ ആസൂത്രണ മികവ് പഠിക്കുന്നതിനുമായി രാമനാട്ടുകര ഭരണ സാരഥികൾ ബത്തേരി നഗരസഭ സന്ദർശിച്ചു. നവജാത ശിശുക്കൾക്കായി നടപ്പാക്കിയ
നറുപുഞ്ചിരി , പാചകറാണി,ഓട്ടോ ഡ്രൈവർമാർക്ക് ആദരം, ശുചിത്വ സുന്ദര നഗരം പദ്ധതി, ആരോഗ്യ മേഖലയിലെ ഇടപെടൽ, തൊഴിൽ ദാനo, തുടങ്ങിയ നൂതന പദ്ധതികൾ സംവദിക്കപ്പെട്ടു.
പ്രഥമ സ്വരാജ് പുരസ്ക്കാരത്തിനർഹമായ ജനകീയ പദ്ധതികളും ഷെയർ ചെയ്യപ്പെട്ടു. രാമനാട്ടുകര ചെയർപേഴ്സൺ ബുഷറ റഫീക്ക്, വൈസ് ചെയര്പേസൺ കെ സുരേഷ്, ആരോഗ്യ കാര്യ ചെയർപേഴ്സൺ കെ എം യമുന എന്നിവർ നഗരഭയുടെ, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവരുടെ നേതൃത്വത്തിൽകൗൺസിലർ മാർ, ശുചീകരണ വിഭാഗം ജീവനക്കാർ എന്നിവർ ഉൾപ്പെടുന്ന 50അംഗ സംഘ മാണ് നഗര സഭ സന്ദർശിച്ചത്. സുൽത്താൻ ബത്തേരിനഗരസഭ ചെയർമാൻ ടി. കെ രമേശ്, ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ്,സ്ഥിരം സമിതി അധ്യക്ഷൻ മാരായ ലിഷ ടീച്ചർ, ഷാമില ജുനൈസ്, കെ റഷീദ്, ടോം ജോസ്,നഗരസഭ സെക്രട്ടറി അലിഅസ്ഹർ എൻ കെ, ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ പി. എസ് എന്നിവർ നഗരസഭയുടെ പ്രവർത്തനങ്ങളേ കുറിച്ച് വിശദീകരിച്ചു.



Leave a Reply