വന്യമൃഗ പ്രശ്നത്തിന് ശാശ്വത പരിഹാരമായി മാസ്റ്റർ പ്ലാൻ ആർട്ടിഫിഷൽ ഇന്റലിജൻസും ഉപയോഗപ്പെടുത്തും

•റിപ്പോർട്ട് : സി.ഡി. സുനീഷ് •
കുപ്പാടി :വന്യമൃഗ ശല്യങ്ങൾ കൊണ്ട് അസ്വസ്തമായ വയനാട്ടിൽ രൂക്ഷമായി കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് ഹസ്ര കാല പദ്ധതികളും ,ദീർഘകാല പദ്ധതികളും നടപ്പിലാക്കുമെന്ന് വനം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
ജനപ്രതിനിധികളിൽ നിന്നും നാട്ടുക്കാരിൽ നിന്ന് പ്രശ്ന പരിഹാരങ്ങൾക്കായി ഉള്ള പ്രായോഗീക നിർദേശങ്ങൾ സ്വീകരിച്ചായിരിക്കും സമഗ്രമായ കർമ്മ പദ്ധതി തയ്യാറാക്കുക.
മൃഗങ്ങളുടെ സഞ്ചാര പഥങ്ങൾ ഏറ്റവും സൂക്ഷ്മമായി നിരീക്ഷിക്കാൻ കഴിയുന്ന ആർട്ടിഫിഷൽ ഇൻറലിജൻസ് സംവിധാനം ഉപയോഗിച്ച് ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ പദ്ധതി ഉണ്ടാക്കും.
നഷ്ട പരിഹാരം, പുനരധിവാസം ,നാടും കാടും വേർതിരിക്കൽ ,ഫെൻസിങ്ങ് ,വനം സംരംക്ഷണ സമിതി ശക്തിപ്പെടുത്തൽ ,
ബീനാച്ചി എസ്റ്റേറ്റ് കടുവകൾ ഉണ്ടാക്കുന്ന പ്രശ്നം എല്ലാം ഇന്നത്തെ യോഗത്തിൽ സൂക്ഷ്മമായി ചർച്ച ചെയ്തു .
ഒരു നോഡൽ ഓഫീസർ ഈ പ്രവർത്തനങ്ങൾ എല്ലാം ഏകോപിപ്പിക്കും. പദ്ധതി രേഖയായാൽ ഓരോ പ്രവർത്തന ഘട്ടവും ഏത് കാലക്രമത്തിൽ ചെയ്തു തീർക്കും എന്നുള്ളതടക്കം ഉള്ള കാര്യങ്ങൾ മാസ്റ്റർ പ്ലാനിൽ ഉണ്ടാകും.
ബീനാച്ചി എസ്റ്റേറ്റിലെ കടുവകൾ നാട്ടിലേക്ക് സഞ്ചരിക്കുന്ന പ്രശ്നത്തിൽ ചീഫ് സെക്രട്ടറിയും വനം വകുപ്പ് സെക്രട്ടറിയുമായി സംസാരിച്ച് പ്രശ്ന പരിഹാരത്തിന് മാർഗ്ഗം ഉടനെ ഉണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു.
ജില്ലയിലെ എം .എൽ . എ മാരായ ഐ.സി. ബാലകൃഷ്ണനും ടി.സിദ്ദിഖും വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികളും ഉദ്യോഗസ്ഥന്മാരും ഇന്നത്തെ യോഗത്തിൽ പങ്കെടുത്തു. വനം വകുപ്പ് മന്ത്രി യോഗ ശേഷം ചീരാൽ സന്ദർശിച്ചു കർമ്മസമിതി പ്രവർത്തകരുമായി ഇന്നത്തെ യോഗ തീരുമാനങ്ങൾ ചർച്ച ചെയ്തു.



Leave a Reply