April 24, 2024

ട്രോമാകോൺ 22 ഏകദിന ശില്പശാല നടത്തി

0
Img 20221101 082719.jpg
മേപ്പാടി: ലോക ട്രോമാ ദിനാചരണത്തിന്റെ ഭാഗമായി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് വിവിധ ആശുപത്രികളിലെ അത്യാഹിത വിഭാഗം ഡോക്ടർമാർക്കും അനുബന്ധ ജീവനക്കാർക്കുമായി ട്രോമാകോൺ 22 എന്ന പേരിൽ ഈ മേഖലയിലെ പ്രഗത്ഭരുടെ ക്ലാസ്സുകൾ ഉൾകൊള്ളിച്ചുകൊണ്ട് ഏകദിന ശില്പശാല സംഘടിപ്പിച്ചു. മെഡിക്കൽ കോളേജ് ഡീൻ ഡോ. കെ എൻ. ഗോപകുമാരൻ കർത്ത ശില്പശാല ഉദ്ഘാടനം നിർവഹിച്ചു. ന്യൂറോസർജറി വിഭാഗം മേധാവി ഡോ.എസ് ജയകുമാരന്റെ നേതൃത്വത്തിലുള്ള പ്രത്യേക ട്രോമാ ടീമിന്റെ മേൽനോട്ടത്തിൽ നടന്ന ശില്പശാലയിൽ അത്യാഹിത വിഭാഗം മേധാവി ഡോ. സർഫരാജ് ഷെയ്ഖ്, അസ്ഥിരോഗ വിഭാഗം കൺസൾട്ടൻറ് ഡോ ഷമീർ ഇസ്മായിൽ, മാക്സിലോ ഫേഷ്യൽ വിഭാഗം മേധാവി ഡോ. പ്രദീപ് പൈസാരി, ഇ എൻ ടി വിഭാഗം കൺസൾട്ടന്റ് ഡോ ജോർജ് കെ ജോർജ്, അനസ്തേഷ്യ വിഭാഗം കൺസൾട്ടന്റ് ഡോ അരുൺ അരവിന്ദ്, സർജറി വിഭാഗം കൺസൾട്ടന്റ് ഡോ ശ്രീദത്ത്, അത്യാഹിത വിഭാഗം കൺസൾട്ടന്റ് ഡോ ഷിനു ഷിൻസി, ഇ എം എസ് കോർഡിനേറ്റർ നിത്യാനന്ദ് എം എന്നിവർ ക്ളാസുകൾ നൽകി. ഒപ്പം പ്രത്യേകമായി വിഭാവനം ചെയ്ത പ്രയോഗീക പരിശീലനവും ഉണ്ടായിരുന്നു. ഹൃദ്രോഗ വിഭാഗം മേധാവി ഡോ ചെറിയാൻ അക്കരപ്പറ്റി, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ വാസിഫ് മായൻ,എൽ ഐ സി കൽപ്പറ്റ ബ്രാഞ്ച് മാനേജർ സ്റ്റുവർട് കെ എൻ എന്നിവർ ആശംസകൾ നേർന്നു.എ ജി എം ഡോ ഷാനവാസ്‌ പള്ളിയാൽ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *