May 16, 2026

സമ്മാനങ്ങള്‍ വിതരണം ചെയ്തു

0
IMG-20221101-WA00222.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ഓണം വാരാഘോഷം, ടൂറിസം ദിനാഘോഷം എന്നിവയോടനബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കും, പരിപാടികളില്‍ സഹകരിച്ച സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ജില്ല കളക്ടര്‍ എ ഗീത സമ്മാനങ്ങള്‍ വിതരണം ചെയ്തു. 
പെയിന്റിംഗ്, ക്വിസ്, ഫോട്ടോഗ്രഫി, കയാക്കിംഗ്, ട്രഷര്‍ ഹണ്ട് മത്സരങ്ങളാണ് സംഘടിപ്പിച്ചത്. എ.ഡി.എം എന്‍ ഷാജു, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി പ്രഭാത്, ഡി.ടി.പി.സി സെക്രട്ടറി കെ.ജി അജേഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, വയനാട് ടൂറിസം അസോസിയേഷന്‍, ഓള്‍ കേരള ടൂറിസം അസോസിയേഷന്‍, വയനാട് ഡെസ്റ്റിനേഷന്‍ മെക്കേഴ്സ്, വയനാട് ഹോസ്പിറ്റലിറ്റി പ്രോഫഷണല്‍സ് ഭാരവാഹികള്‍, വിവധ കോളേജുകളിലെ ടൂറിസം വിഭാഗം മേധാവികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *