March 31, 2023

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് തുടക്കമായി

IMG-20221102-WA00612.jpg
കൽപ്പറ്റ: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്‌ കൽപ്പറ്റയിൽ ഉജ്വല തുടക്കം. കൽപ്പറ്റ തിരുഹൃദയ ദേവാലയത്തിൽ (കാർത്ത്യായനിയമ്മ നഗർ) അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ പി കെ ശ്രീമതി ഉദ്‌ഘാടനം ചെയ്‌തു.മുതിർന്ന നേതാവ്‌ പി യു ഏലമ്മ പതാക ഉയർത്തിയതോടെ സമ്മേളനത്തിന്‌ തുടക്കമായി. ജില്ലാ സെക്രട്ടറി ബീന വിജയൻ രക്‌തസാക്ഷി പ്രമേയവും ടി ജി ബീന അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ ഇ പത്മാവതി സംഘടനാ റിപ്പോർട്ടും ബീനാ വിജയൻ പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ പി ആർ നിർമല കൺവീനറായി എൻ പി കുഞ്ഞുമോൾ, ബിന്ദുപ്രകാശ്‌, ലക്ഷമി രാധാകൃഷ്‌ണൻ എന്നിവരടങ്ങിയ പ്രസിഡീയം സമ്മേളനം നിയന്ത്രിക്കുന്നു. സംസ്ഥാന പ്രസിഡന്റ്‌ സൂസൻ കോടി, ജോയിന്റ്‌ സെക്രട്ടറി എം വി സരള, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എം സുമതി, പി സി സുബൈദ, കെ സി റോസക്കുട്ടി, രുഗ്‌മിണി സുബ്രഹ്മണ്യൻ, എൽസി ജോർജ്‌, വി ഉഷാകുമാരി എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്‌.
   വ്യാഴാഴ്‌ച രാവിലെ പൊതു ചർച്ചക്കും റിപ്പോർട്ടിൻമേലും മറുപടി നൽകും. തുടർന്ന്‌ പുതിയ ജില്ലക്കമ്മിറ്റിയെയും സംസ്ഥാന സമ്മേളനപ്രതിനിധികളെയും തെരഞ്ഞെടുത്ത ശേഷം പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും സമ്മേളനം സമാപിക്കും.വൈകീട്ട്‌ നാലിന്‌ പ്രതിനിധി സമ്മേളന നഗരിയിൽ നിന്നും പ്രകടനം ആരംഭിക്കും. വിജയ പമ്പ്‌ പരിസരത്ത്‌( എം സി ജോസഫൈൻ) ചേരുന്ന പൊതു സമ്മേളനം അഖിലേന്ത്യാ അസി. സെക്രട്ടറി എൻ സുകന്യ ഉദ്‌ഘാടനം ചെയ്യും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *