June 5, 2023

മുത്തങ്ങയിൽ അതിമാരക മയക്കുമരുന്നായ മെത്താംഫെറ്റാമൈനുമായി യുവാവിനെ അറസ്റ്റ് ചെയ്തു

0
IMG_20221103_120006.jpg
മുത്തങ്ങ : ഇന്നലെ  വൈകുന്നേരം മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ  മയക്കുമരുന്ന് കൈവശം വെച്ചതിന് വിൽസൺ (45) അറസ്റ്റിലായി. കണ്ണൂർ സ്വദേശിയായ ഇയാളിൽ നിന്നും  0. 65ഗ്രാം മെത്താംഫെറ്റമൈൻ ആണ് കൈവശം വെച്ചതിന് അറസ്റ്റ് ചെയ്തത്.മാരക മയക്കുമരുന്ന് നിരോധന നിയമ പ്രകാരം കേസ്സെടുത്തിട്ടുണ്ട്. പരിശോധനക്ക് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി. ഷർഫുദ്ദീൻ  നേതൃത്വം നൽകി, പ്രിവന്റീവ്  ഓഫീസർമാരായ എം.സി ഷിജു , വി.  അബ്ദുൽ സലീം , സിവിൽ എക്‌സൈസ് ഓഫീസർമാരായ അമൽ തോമസ്, ഷഫീക് എം ബി, വനിത സിവിൽ എക്സൈസ്  ഓഫീസർമാരായ ശ്രീജിന എൻ.എസ്, സുദിവ്യ ഭായ് ടി.പി എന്നിവരും വാഹന പരിശോധനയിൽ  പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *