November 6, 2026

കാട്ടിക്കുളത്ത് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം: ദമ്പതികൾക്ക് പരിക്ക്

0
IMG_20260426_110135
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കാട്ടിക്കുളം റൂട്ടിൽ വയൽക്കരയിൽ കർണാടക ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്കേറ്റു. വയൽക്കര സ്വദേശി പഴുകുന്നേൽ ജാൻസി (58), ഭർത്താവ് ജോസഫ് (മാമച്ചൻ, 62) എന്നിവർക്കാണ് പരിക്കേറ്റത്. മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന ബസ്സാണ് കാറിലിടിച്ചത്. അപകടത്തിൽ സമീപത്തെ വൈദ്യുതി പോസ്റ്റടക്കം തകർത്ത ശേഷം കാർ റോഡരികിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. ഏകദേശം പൂർണ്ണമായി തകർന്ന കാറിനുള്ളിൽ കുടുങ്ങിയ ജാൻസിയെ ഏറെ പ്രയത്നിച്ചാണ് പുറത്തെടുത്തത്. ഇരുവരെയും മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാൻസിയുടെ പരിക്ക് സാരമുള്ളതാണ്. ഇവരെ വിദഗ്ധ പരിശോധനകൾക്ക് വിധേയമാക്കി വരികയാണ്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *