ആദിവാസി വിഭാഗക്കാർക്ക് വേണ്ടി സൗജന്യ തേനീച്ച വളർത്തൽ പദ്ധതി ആരംഭിച്ചു

മാനന്തവാടി: സെന്റർ ഫോർ യൂത്ത് ഡെവലപ്മെൻറ് മലബാർ ചാരിറ്റിസിന്റെ സഹായത്തോടെ ആദിവാസി വിഭാഗകാർക്ക് വേണ്ടി നടത്തിവരുന്ന തൊഴിലധിഷിടിത പരിശീലന പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ ആരംഭിച്ച തേനീച്ച വളർത്തൽ പദ്ധതിയുടെ ഭാഗമായി മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.കൽപ്പറ്റ നഗരസഭ കൗൺസിലർ ടീ മണി അധ്യക്ഷത അധ്യക്ഷതവഹിച്ച ചടങ്ങിൽ ഡോക്ടർ അമ്പി ചിറയിൽ പദ്ധതി വിശദീകരണം നടത്തി.സി വൈ ഡി അഡ്വൈസറി കമ്മിറ്റി ചെയർമാൻ ഈ ജെ ജോസഫ് സി വൈ ഡി ഡയറക്ടർ കെ ജയശ്രീ എന്നിവർ സംസാരിച്ചു. ഉദ്ഘാടനം ചടങ്ങിനു ശേഷം ഹോർട്ടി കോർപ്പ റിസോഴ്സ് പേഴ്സൺ പി സേതു കുമാറിന്റെ നേതൃത്വത്തിൽ ക്ലാസ് ആരംഭിച്ചു. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ പേരയ , നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ നമ്പികൊല്ലി , വൈത്തിരി ഗ്രാമപഞ്ചായത്തിലെ സുഗന്ധഗിരി എന്നിവിടങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 45 പേർക്കാണ് പരിശീലനം പരിശീലനത്തിനുശേഷം ഗുണഭോക്താക്കൾക്ക് തേനീച്ചകോളനികളും അനുബന്ധ ഉപകരണങ്ങളും സൗജന്യമായി നൽകുന്നതോടൊപ്പം സർട്ടിഫിക്കറ്റുകളും ലഭ്യമാക്കുന്നതാണ്. സി വൈ ഡി പ്രോഗ്രാം കോഡിനേറ്റർ തെയ്യം പാടി കൃഷ്ണന്റെ നേതൃത്വത്തിലാണ് പരിശീലനം.



Leave a Reply