ചിത്രമൂല ഉപതിരഞ്ഞെടുപ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കണിയാമ്പറ്റ:കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ചിത്രമൂല വാര്‍ഡില്‍ നവംബര്‍ ഒമ്പതിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പോളിങ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്ന കണിയാമ്പറ്റ ഗവ.യു.പി സ്‌കൂളിന് നവംബര്‍ എട്ട് , ഒമ്പത് തീയതികളിലും ചിത്രമൂല വാര്‍ഡ് പരിധിക്കുള്ളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ ഒമ്പതിനും അവധിയായിരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള സാധന സാമഗ്രികളുടെ വിതരണം നവംബര്‍ എട്ടിന് നടക്കും. വോട്ടെടുപ്പ് നവംബര്‍ ഒമ്പതിന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയും വോട്ടെണ്ണല്‍ നവംബര്‍ 10 ന് രാവിലെ 10 നും നടക്കും.
*ഉപതെരഞ്ഞെടുപ്പ്; മദ്യ നിരോധനം*
കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ ചിത്രമൂല വാര്‍ഡില്‍ നവംബര്‍ 9 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നവംബര്‍ 7 ന് വൈകീട്ട് 6 മുതല്‍ നവംബര്‍ 10 ന് വൈകീട്ട് 5 വരെ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി. ചിത്രമൂല വാര്‍ഡില്‍ നവംബര്‍ 7 ന് വൈകീട്ട് 5 മുതല്‍ നവംബര്‍ 9 ന് വൈകീട്ട് 6 വരെ പരസ്യമായ തെരഞ്ഞെടുപ്പ് പ്രചാരണവും നിരോധിച്ചതായും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.



Leave a Reply