August 7, 2026

റോഡ് സേഫ്റ്റി സെമിനാര്‍ സംഘടിപ്പിച്ചു

0
IMG_20221104_175952.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : മോട്ടോര്‍ വാഹന വകുപ്പും മാനന്തവാടി എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് അസോസിയേഷനും സംയുക്തമായി 'റോഡ് സേഫ്റ്റിയും വെഹിക്കിള്‍ ആല്‍ട്ടറേഷനും അനുബന്ധ നിയമങ്ങളും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. മാനന്തവാടി എഞ്ചിനീയറിംഗ് കോളേജില്‍ സംഘടിപ്പിച്ച 'ധ്രുവ് 2022' എക്‌സിബിഷനുമായ് ബന്ധപ്പെട്ടാണ്  വിദ്യാര്‍ത്ഥികള്‍ക്കായി സെമിനാര്‍ നടത്തിയത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. അജിത്കുമാര്‍ ക്ലാസെടുത്തു. എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.എസ്. അനിത, വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *