തയ്യിൽ തൊഴിലാളികളുടെ ക്ഷേമനിധി ആനുകുല്യങ്ങൾ വർദ്ധിപ്പിക്കണം ഐ.എൻ.ടി.യു.സി

മാനന്തവാടി : കേരളത്തിലെ തയ്യിൽ തൊഴിലാളികളുടെ ക്ഷേമനിധി ആനുകുല്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് ഓൾ കേരള തയ്യിൽ തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യു.സി താലുക്ക് പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. തൊഴിലാളികളുടെ അംശാദായത്തിന് തുല്യമായി ഇപ്പോൾ ആനുകുല്യം നല്കുന്നില്ല. ഇത്തരം തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ സമര പരിപാടി ആരംഭിക്കാൻ കൺവെൻഷൻ തിരുമാനിച്ചു.ടി.എ.റെജി അദ്ധ്യക്ഷത വഹിച്ചു.ഉമ്മർ കുണ്ടാട്ടിൽ ഉദ്ഘാടനം ചെയ്തു. ജോയി വടക്കനാട്, വിനോദ് തോട്ടത്തിൽ,റെജി മുട്ടൻതോട്ടിൽ, എ.ആലി,ജോയി. പി.വി,വിനിത.കെ, ആർ.വിഘ്നേഷ് എന്നിവർ പ്രസംഗിച്ചു.



Leave a Reply