ഹെറിറ്റേജ് മ്യുസിയത്തില്‍ നിന്നും പിരിച്ചു വിട്ട തൊഴിലാളികളെ ഉടന്‍ തിരിച്ചെടുക്കുക – ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി

കല്‍പ്പറ്റ: 17 വര്‍ഷക്കാലമായി അമ്പലവയല്‍ ഹെറിറ്റേജ് മ്യുസിയത്തില്‍ തുടര്‍ച്ചയായി ജോലി ചെയ്ത ജീവനക്കാരെ ഒരു മുന്നറിയിപ്പുമില്ലാതെ പിരിച്ചു വിടുകയും അഞ്ച്പേര്‍ ഒന്നിച്ച് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും ഒരാളെ നിലനിര്‍ത്തി ബാക്കിയുള്ളവരെ രാഷ്ട്രീയ പക പോക്കിലിന്റെ ഭാഗമായി പിരിച്ചു വിട്ട നടപടി പിന്‍വലിക്കണമെന്നും , പിരിച്ചു വിട്ടവരെ തിരിച്ചെടുക്കണമെന്നും . ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ആവശ്യപ്പെട്ടു. യോഗത്തില്‍ എ.പി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ഉമ്മര്‍ കുണ്ടാട്ടില്‍, കെ എം . വര്‍ഗ്ഗീസ്, എം.വി. തോമസ്, റോയി ജേക്കബ്, ബി.സുരേഷ് ബാബു, കെ.കെ.രാജേന്ദ്രന്‍ ,എം.എം. ദേവസ്യ, സി. ഫാഫി, പി.എം.തോമസ്, പി.ബാലസുബ്രമണ്യന്‍, കെ.വി. അയ്യപ്പന്‍, കോടങ്കര നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.



Leave a Reply