സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെ സൂചനാ സമരം

കല്‍പ്പറ്റ: സമഗ്ര ശിക്ഷ കേരളയില്‍ ജോലി ചെയ്യുന്ന കലാകായിക പ്രവൃത്തി പരിചയ അധ്യാപകരുടെ ശമ്പള കുടിശ്ശിക അനുവദിക്കുക, വേതനം വര്‍ദ്ധിപ്പിക്കുക, വെട്ടി കുറച്ച ശമ്പളം പുന:സ്ഥാപിക്കുക, സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ സ്ഥിരപ്പെടുത്തുക, എല്ലാ സ്‌കൂളുകളിലും കലാകായിക പ്രവൃത്തി പരിചയ അധ്യാപകരെ നിയമിയ്ക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് സ്‌പെഷ്യലിസ്റ്റ് ടീച്ചേഴ്‌സ് യൂണിയന്‍ (കെ എസ് എസ് ടി യു ) , വയനാട് കളക്ട്രേറ്റിനു മുന്‍പില്‍ പണിമുടക്കിയുള്ള സുചനാ സമരം നടത്തി. സമഗ്ര ശിക്ഷാ കേരളയില്‍ 2022-23 വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിതരായ സ്റ്റെഷ്യലിസ്റ്റ് അധ്യാപകര്‍ക്ക് കേന്ദ്രം നല്‍കുന്ന 10000/ രൂപയാണ് ഇപ്പോള്‍ സാലറിയായി ലഭിക്കുന്നത്. ഇതില്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ വിഹിതം ഏഴ് മാസമായിട്ടും അനുവദിച്ചിട്ടില്ല. 2016-ല്‍ നിയമിതരായ സ്‌പെഷ്യലിസ്റ്റ് അധ്യാപകർക്ക് തുടക്കത്തില്‍ 28500/ രൂപയായിരുന്നു വേതനം ലഭിച്ചിരുന്നത്. എന്നാല്‍ 2018 മുതല്‍ വേതനം 14000/ രൂപയാക്കി വെട്ടിക്കുറച്ചിരുന്നു. നാല് വര്‍ഷത്തോളമായി ഈ കുറഞ്ഞ വേതനത്തിലാണ് ജോലി ചെയ്യുന്നത്. ഈ കുറഞ്ഞ വേതനം കൊണ്ട് ജീവിക്കാന്‍ വളരെ പ്രയാസ പ്പെടുകയാണ്. കെ എസ് എസ് റ്റി യു ജില്ലാ സെക്രട്ടറി പി.വി. മനോജ് സ്വാഗതം പറഞ്ഞു. കെ എസ് എസ് റ്റി യു ജില്ലാ പ്രസിഡന്റ് അരുണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. സിഐ റ്റിയു വയനാട് ജില്ലാ സെക്രട്ടറി വി.വി ബേബി സമരം ഉദ്ഘാടനം ചെയ്തു. കെ എസ് റ്റി എ വയനാട് ജില്ലാ സെക്രട്ടറി വില്‍സന്‍ തോമസ് അഭിവാദ്യം അര്‍പ്പിച്ച് സംസാരിച്ചു. കെ എസ് എസ് റ്റി യു ഭാരവാഹികളായ പി.ഡി ഷിജോ , ജീനാ ബേബി, വി.ജെ ജിന്‍സി എന്നിവര്‍ സംസാരിച്ചു.



Leave a Reply