കൂരിക്കെന്ന് കൂരയും ഭൂമിയും കിട്ടും : ദേശീയ പാതയിൽ കൂരിയും കുടുംബവും കഴിയുന്നത് ഷെഡ്ഡിൽ

• റിപ്പോർട്ട് :സി.ഡി.സുനീഷ്
ബത്തേരി : കൂരി (58) പണിക്കപുരയിൽ വീട്
നായ്ക്കട്ടി,പണിയ സമുദായം .
ബത്തേരി ബാംഗ്ലൂർ ദേശീയ പാതയോരത്ത് നായ്ക്കട്ടി അങ്ങാടിയിൽ അങ്ങാടിക്ക് പോലും നാണക്കേടായ ഒരു ഷെഡ് കാണാം. മൂത്രപ്പുര പോലും ഇല്ലാത്ത ഈ ഷെഡ്ഡിലാണ് കൂരിയും കുടുംബവും താമസിക്കുന്നത്. വർഷങ്ങളിലായി നഷ്ടപ്പെട്ട പത്ത് സെൻ്റ് ഭൂമി കിട്ടാൻ കയറി ഇറങ്ങാത്ത ഇടങ്ങളില്ല എന്ന് കൂരി വേദനയോടെ പറഞ്ഞു .ജനിച്ച മണ്ണ് കിട്ടാതെ പോകില്ല എന്ന് ഈ ദുരിത കയത്തിൽ താമസിക്കുമ്പോഴും കൂരി വ്യക്തമാക്കി.അച്ഛനിൽ നിന്നും ഭൂമി തട്ടിയെടുത്തത് അയൽവാസിയാണ് ,പതിനഞ്ച് വർഷം മുമ്പ് കമ്പിവേലി കെട്ടിയപ്പോൾ തന്നെ എനിക്ക് ആപത്തിൻ്റെ ആദ്യ സൂചന കിട്ടിയെന്ന് കൂരി വ്യക്തമാക്കി.
അധികാരിക്കെല്ലാം പരാതി കൊടുത്തിട്ടും നടന്ന് കാല് തേഞ്ഞതെല്ലാതെ ഒരു നടപടിയും ഉണ്ടായില്ലെന്ന് കൂരി പറഞ്ഞു. നൂൽപുഴ പഞ്ചായത്തിൽ ഇങ്ങിനെ ഒരു ദുരിതം ഒരാഭിവാസിക്കും ഉണ്ടാകില്ലെന്ന് കൂരി അടിവരയിട്ടു.
പഞ്ചായത്തിൽ നിന്നും ഒരു വിളിപ്പാടകലെ ഷെഡ്ഡിൽ താമസിക്കുന്ന ഇവരുടെ ദുരിതം കാണാൻ ആരും ഇല്ലാത്ത അവസ്ഥയാണ് ഏറെ വേദനാജനകം .ഗോത്ര ജനത ക്ഷേമ പ്രവർത്തനങ്ങൾ വാ തോരാതെ പ്രസംഗിക്കുന്നവർക്കൊന്നും ഇത് ഒരു നിസ്സാര പ്രശ്നം പോലും അല്ല എന്നുള്ളത് പാർശ്വവൽക്കരിക്കപ്പെട്ടവരോടുള്ള അവകാശ നിഷേധവും അഹമതിയും ആണ്.
ആരാണിവരുടെ പ്രശ്നത്തിൻ്റെ കാതലായ പ്രശ്നം മനസ്സിലാക്കി ഇവർക്ക് കൂരയും ഭൂമിയും ഒരുക്കി കൊടുക്കുക.



Leave a Reply