നടവയൽ സി എം കോളേജ് തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നു: എസ്എഫ്ഐ

നടവയൽ : സി എം കോളേജിൽ നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എംഎസ് എഫ് – കെ എസ് യു സഖ്യത്തെ വിജയിപ്പിക്കാൻ മാനേജ്മെൻറ് ക്രിത്രിമം കാണിച്ചെന്ന് എസ്എഫ്ഐ. എസ് എഫ് ഐ സ്ഥാനാർഥികൾക്ക് ലഭിച്ച
വോട്ടുകൾ അകാരണമായി കോളേജ് അധികൃതർ അസാതുവാക്കി.
നാമനിർദ്ധേശ പത്രിക നൽകിയപ്പോൾ ഫൈൻ ആർസ് ആർട്സ്, ജോ. സെക്രട്ടറി സീറ്റുകളിൽ എസ് എഫ് ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അവശേഷിക്കുന്ന സീറ്റുകളിലാണ് മത്സരം നടന്നത് .ഇതിൽ എം എസ് എഫ് – കെ എസ് യു സഖ്യമായ യു ഡി എസ് എഫ് 3 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു എന്ന് അവകാശപ്പെടുന്ന യൂണിവേഴ്സിറ്റി കൗൺസിലർ സീറ്റിൽ എസ് എഫ് ഐ സ്ഥാനാർഥികൾക്ക് ലഭിച്ച അറുപതിലതികം വോട്ടുകളും, ഒരു വോട്ടിന് വിജയിച്ചു എന്ന് അവകാശപ്പെടുന്ന ജന. ക്യാപ്റ്റൻ സീറ്റിൽ 65 വോട്ടുകളും,
27 വോട്ടുകൾക്ക് വിജയിച്ചു എന്ന് അവകാശപ്പെടുന്ന
എഡിറ്റർ സിറ്റിൽ 57 വോട്ടുകളും അസാതുവാക്കിയിട്ടുണ്ട്.
വിദ്യാർഥികളെ വെല്ലുവിളിച്ച് ജനാധിപത്യ അവകാശത്തിലൂടെ അവർ തെരഞ്ഞെടുത്ത സ്ഥാനാർഥികളെ മുസ്ലീം ലീഗ് പ്രീതിയുടെ ഭാഗമായി
ബോധപൂർവ്വം പരാജയപ്പെടുത്തുകയാണ് മാനേജ്മെൻ്റും അധ്യാപകരും ചേർന്ന്
ചെയ്തത് ഇത് ക്രിമിനൽ കുറ്റമാണെന്നും നിലവിൽ നടന്ന തെരഞ്ഞെടുപ്പിനെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്നും എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്ഥാവനയിൽ അറിയിച്ചു.



Leave a Reply