ചരിത്രത്തിലാദ്യമായി പഞ്ചായത്ത് പദ്ധതി സ്കൂൾ ലീഡർ ഉദ്‌ഘാടനം ചെയ്തു

വെള്ളമുണ്ട: വയനാട് ജില്ലാ പഞ്ചായത്തിന്റെ 12 ലക്ഷം രൂപ ചിലവഴിച്ച് ജി.എം.എച്ച്.എസ് സ്കൂളിൽ പണിപൂർത്തീകരിച്ച മാനന്തവാടി ബ്ലോക്ക് പരിധിയിലെ ആദ്യത്തെ മോഡുലാർ കംഫർട്ട് സ്റ്റേഷൻ സ്കൂളിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലീഡർ അബ്ദുല്ല അമീൻഷ ഉദ്‌ഘാടനം ചെയ്തു .
ഉദ്‌ഘാടനത്തിന് മുൻപ് നടന്ന പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വിജയിച്ച മുഴുവൻ ഭാരവാഹികൾക്കും സത്യവാചകം ചൊല്ലിക്കൊടുക്കുകയും സന്ദേശ പ്രഭാഷണം നടത്തുകയും ചെയ്തു.
മോഡുലാർ കംഫർട്ട് സ്റ്റേഷന്റെ ഉദ്‌ഘാടകനായി ജുനൈദ് കൈപ്പാണിയെ സംഘാടകർ ക്ഷണിച്ചപ്പോൾ സ്കൂൾ ലീഡറായി ആരാണോ തിരെഞ്ഞെടുക്കപ്പെടുന്നത് അവർ ചെയ്യട്ടെയെന്ന് ജുനൈദ് നിർദേശം വെക്കുകയായിരുന്നു.
അങ്ങനെയാണ് നിയുക്ത സ്കൂൾ ലീഡർക്ക് ഉദ്‌ഘാടകാനായി അവസരം ലഭിക്കുന്നത്.
സ്കൂൾ പാർലമെന്റ് സംവിധാനത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുക എന്നത് ജനപ്രതിനിധികളുടെ ഉത്തരവാദിത്വമാണെന്ന് ജുനൈദ് പറഞ്ഞു.
2022-23 വർഷത്തെ സ്കൂൾ തല പാർലമെന്റ് ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങിനെ തുടർന്ന് ചാർജ് ഏറ്റെടുത്തയുടൻ ഉദ്‌ഘാടകാനായി അവസരം ലഭിച്ചത് ഏറെ അത്ഭുതപ്പെടുത്തിയെന്ന് അബ്ദുല്ല അമീൻഷ പറഞ്ഞു.
ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് രഞ്ജിത് മാനിയിൽ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പാൾ പി.സി തോമസ്,നാസർ.സി,
എൽദോസ് ടി.വി,അബ്ദുൽ സലാം,ശിവന്യ സുമേഷ് തുടങ്ങിയവർ സംസാരിച്ചു.



Leave a Reply