June 26, 2026

ലോഗോ പ്രകാശനം നടത്തി

0
IMG-20221110-WA00342.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: നവംബർ 21 മുതൽ 25 വരെ കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടക്കുന്ന വൈത്തിരി ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ അഡ്വ ടി സിദ്ദിഖ് എം എൽ എ മുൻസിപ്പൽ ചെയർമാൻ കേയം തൊടി മുജീബിന് കൈമാറികൊണ്ട് പ്രകാശനം ചെയ്തു. തരിയോട് ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനായ എൻ ടി രാജീവൻ രൂപകൽപ്പന ലോഗോയാണ് പ്രകാശനം ചെയ്തത്. വർഷങ്ങൾക്കു ശേഷം കൽപ്പറ്റയിൽ നടക്കുന്ന കലോത്സവം വൻ വിജയമാക്കാൻ കൽപ്പറ്റയിലെ ജനങ്ങളുടെ മുഴുവൻ സഹായമുണ്ടാകുമെന്ന് എം എൽ എ പറഞ്ഞു. വിവിധ സബ്കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ എം എൽ എ യും ചെയർമാനും വിലയിരുത്തി. പ്രിൻസിപ്പൽ സാവിയോ ഓസ്റ്റിൻ, പ്രധാന അദ്ധ്യാപകൻ എം കെ അനിൽ കുമാർ, പി ടി എ പ്രസിഡന്റ് ഷാജു കുമാർ, ടി വി രവീന്ദ്രൻ,കെ. പ്രകാശൻ, എം.മോഹനൻ, അഡ്വ അയ്യൂബ്,ബിനീഷ് കെ ആർ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *