കോട്ടത്തറയില്‍ നിന്നും കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചു

കല്‍പ്പറ്റ: ദീര്‍ഘകാലമായി ജനങ്ങളുടെ ആവശ്യമായിരുന്ന കോട്ടത്തറ-ചൂരിയാറ്റ-പൊന്നട-മണിയന്‍കോട്-മുണ്ടേരി-വെയര്‍ഹൗസ്- ഫാത്തിമ ഹോസ്പിറ്റല്‍ വഴി കല്‍പ്പറ്റയിലേക്കുള്ള ബസ് സര്‍വീസ് ആരംഭിക്കുകയെന്നുള്ളത്. പ്രസ്തുത സര്‍വ്വീസ് കോട്ടത്തറയില്‍ നിന്നും ഇന്ന് ആരംഭിച്ചു. കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ. ടി സിദ്ധിഖ് ഫ്‌ളാഗ് ഓഫ് ചെയ്തു. രാവിലെ 7.50 കല്‍പ്പറ്റയില്‍ നിന്നും പുറപ്പെട്ട് 8.20 ന് കോട്ടത്തറയില്‍ എത്തി 8.30 ന് കോട്ടത്തറയില്‍ നിന്നും പുറപ്പെട്ടു 9.10 കല്‍പ്പറ്റയില്‍ എത്തുന്ന രീതിയില്‍ രാവിലെയും വൈകിട്ട് 4.55 കല്‍പ്പറ്റയില്‍ നിന്നും കോട്ടത്തറയിലേക്കും 5.30 ന് കോട്ടത്തറയില്‍ നിന്നും പുറപ്പെട്ടു കല്‍പ്പറ്റയിലേക്കും എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. പ്രസ്തുത സര്‍വീസിനെ കോട്ടത്തറയിലെയും മണിയങ്കോട് ഉള്‍പ്പെടെയുള്ള പ്രദേശവാസികളുടെയും വലിയ സ്വീകരണമാണ് നല്‍കിയിട്ടുള്ളത.് കോട്ടത്തറയില്‍ നിന്നും ആരംഭിച്ച ബസ് സര്‍വീസില്‍ യാത്രക്കാരനായി എം എല്‍ എ ടി സിദ്ധിഖും മണിയന്‍ങ്കോട് വരെ യാത്രക്കാരോടൊപ്പം ബസ്സില്‍ യാത്ര ചെയ്തു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെനീഷ് പി പി അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അബ്ദുറഹ്‌മാന്‍, ഡി റ്റി ഒ ജോഷി ജോണ്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി സുരേഷ് മാസ്റ്റര്‍, ജനറല്‍ കണ്‍ട്രോളിങ് ഓഫീസര്‍ മോഹനന്‍, ഒ എ സിദ്ദീഖ്, എഡ്വിന്‍ അലക്‌സ്, ശോഭന കുമാരി, വി സി അബൂബക്കര്‍ ഹാജി, സിസി തങ്കച്ചന്‍, ഇ മനോജ് ബാബു, രാജേഷ്, പോള്‍, മൂസ വൈശ്യന്‍, അബ്ദുല്ല കണ്ടോത്ത,് ഹസ്സന്‍ കുഞ്ഞോളി, പി പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു



Leave a Reply