October 15, 2026

മുത്തങ്ങയിൽ വൻ കഞ്ചാവ് വേട്ട നാലേകാൽ കിലോ കഞ്ചാവ് പിടികൂടി: പ്രതികൾക്കായി തിരച്ചിൽ

0
IMG-20221112-WA00152.jpg
By ന്യൂസ് വയനാട് ബ്യൂറോ

മുത്തങ്ങ :മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നാലേകാൽ കിലോയോളം കഞ്ചാവ് പിടികൂടി.പ്രതികൾക്കായി ഊർജിത അന്വേഷണം തുടങ്ങി മുത്തങ്ങയിൽ എത്തിയ കെ എൽ 15 എ 1362 നമ്പർ ബാംഗ്ലൂർ-സുൽത്താൻബത്തേരി സൂപ്പർ ഡീലക്സ് കെ.എസ്. ആർ. ടി. സി. ബസ്സിൽ നിന്നും ബാഗിൽ ഒളിപ്പിച്ച നിലയിൽ 
4.243 കെ ജി കഞ്ചാവ് കണ്ടെത്തിയത് . പ്രതിയായി ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി. മൂന്ന് കവറുകളിലായി ഒതുക്കം ചെയ്ത് നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. പരിശോധനയ്ക്ക് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ.ടി,എക്സൈസ് ഇൻസ്പെക്ടർ ഷഫീഖ് ടി.എച്ച്, പ്രിവൻ്റീവ് ഓഫീസർ വിജയകുമാർ കെ.വി, ഹരിദാസൻ എം.ബി, സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ് കുട്ടി റ്റി.ഇ, നിഷാദ് വി.ബി, അനിത.എം, സിത്താര കെ.എം,എന്നിവർ നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *