April 20, 2024

ലഹരിക്കെതിരെ അധ്യാപകർ ജാഗ്രത പാലിക്കണം:കെ. എ. ടി. എഫ്. വനിത സംഗമം

0
Img 20221112 Wa00182.jpg
കൽപ്പറ്റ : വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ അധ്യാപക സമൂഹം അതീവ ജാഗ്രത പാലിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) വയനാട് ജില്ലാ കമ്മിറ്റി മുട്ടിൽ ഡബ്ലിയു. എം. ഒ. എച്ച്.ആർ.ഡി സെന്ററിൽ സംഘടിപ്പിച്ച വനിതാ സംഗമം ആവശ്യപ്പെട്ടു.
കുടുംബ-സാമൂഹിക സംവിധാനങ്ങളെ തകർത്ത് വിദ്യാർത്ഥികളെ ക്രിമിനലുകളും, മാനസിക രോഗികകളുമാക്കുന്ന ലഹരി മാഫിയകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഇത്തരം വിപത്തുകളിൽ നിന്ന് വിദ്യാർത്ഥികളെ രക്ഷിക്കാൻ കൃത്യമായ ജീവിത ലക്ഷ്യബോധം നൽകാൻ രക്ഷിതാക്കളും, അധ്യാപകരും, സമൂഹവും ഒരുമിച്ചുള്ള ഇടപെടൽ ഉണ്ടാവണമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത വയനാട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.കെ.അഹ്മദ് ഹാജി അഭ്യർത്ഥിച്ചു.
ഇത്തരം വിപത്തുകളെ മന:ശാസ്ത്രപരമായി അകറ്റി നിർത്താൻ സാഹയകമാകുന്ന വിധമാകണം പുതിയ പാഠ്യപദ്ധതി ആവിഷ്ക്കരിക്കേണ്ടതന്ന് മുഖ്യപ്രഭാഷണം നടത്തിയ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ ഹഖ് മാസ്റ്റർ ആവശ്യപ്പെട്ടു.
കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറി
നൗഷാദ് കോപ്പിലാൻ,
വനിത വിംഗ് മലപ്പുറം ജില്ലാ കൺവീനർ നജ്മുന്നിസ. കെ എന്നിവർ വിഷയാവതരണം നടത്തി.
സംഗമത്തിൽ ഷാഹിദ. പി അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ജാഫർ പി കെ, ട്രഷറർ ശിഹാബ് മാളിയേക്കൽ, അബ്ദുൽ ബാരി . അബ്ദുൽ ജലീൽ, അബ്ദുൽ ഹമീദ്, നബീൽ, രഹന, നൗഫിദ, ഹയറുന്നിസ എന്നിവർ സംസാരിച്ചു.
നസ്രീൻ തയ്യുള്ളതിൽ സ്വാഗതവും ജമീല ടി. നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *