October 14, 2026

പുതുശേരിക്കടവ് സെൻ്റ് മേരീസ് കുരിശുപള്ളി കൂദാശ മത സൗഹാർദ്ദ മാതൃകയായി

0
IMG_20221112_182408.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുതുശേരിക്കടവ്: സെൻ്റ് ജോർജ് യാക്കോബായ പള്ളിയുടെ കീഴിൽ നിർമിച്ച സെൻ്റ് മേരീസ് കുരിശുപള്ളി കൂദാശ മത സൗഹാർദ്ദ മാതൃകയായി. രാവിലെ നടന്ന വി. കുർബ്ബാനക്ക് ഭദ്രാസന മെത്രാപോലിത്ത   ഗീവർഗീസ് മോർ സ്തേ ഫാനോസ് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് പ്രദക്ഷിണം നടന്നു.പ്രദക്ഷിണത്തിൽ പങ്കെടുത്തവർക്ക് ടൗണിൽ പ്രദേശവാസികൾ മധുരം നൽകി സ്വീകരിച്ചു. 
കുരിശുപള്ളി കൂദാശക്ക് ശേഷം നടന്ന അനുമോദന യോഗം നടന്നു. ജില്ലാ പഞ്ചായത്തംഗം ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗങ്ങളായ അമ്മത് കൊടുവേരി, ബഷീർ ഈന്തൻ ആശംസകളർപ്പിച്ചു. തുടർന്ന് പുതുശേരിക്കടവ് മഹല് കമ്മിറ്റി, യംഗ് ഫൈറ്റേഴ്സ് ക്ലബ്ബ്, വ്യാപാരി വ്യവസായി ,മുസ്ലിം ലീഗ് കമ്മിറ്റി എന്നിവർ മെത്രാപോലീത്തയെ   ആദരിച്ചു. കൂദാശ ചടങ്ങുകൾക്ക്   സൈമൺ മാലിയിൽ കോർഎപ്പിസ്ക്കോപ്പ, ഫാ.ഡോ.മത്തായി അതിരംപുഴ, ഫാ. കെന്നി ജോൺ, ഫാ. ഷിൻസൺ മത്തോക്കിൽ,വികാരി ഫാ. ബേബി പൗലോസ്ഓലിക്കൽ, ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ, കാർമികത്വം വഹിച്ചു.അനുമോദന യോഗത്തിൽ  എൻ.പിഷംസുദ്ദീൻ,  ഇബ്രാഹിം പള്ളിയിൽ ,പള്ളി ട്രസ്റ്റി ബിനു മാടേ sത്ത്, സെക്രട്ടറി ജോൺ ബേബി ,നിർമാണ കമ്മിറ്റി കൺവീനർ എൻ.ടി ജോൺ, ജോ. സെക്രട്ടറി ,ജോൺസൺ മാങ്കുന്നേൽ പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *