പി ജെ ബേബിയുടെ നിര്യാണത്തിൽ എൻസിപി മാനന്തവാടി ബ്ലോക്ക് കമ്മിറ്റി അനുശോചിച്ചു

മാനന്തവാടി : കോൺഗ്രസ് നേതാവും മാനന്തവാടി ബ്ലോക്ക് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുo സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ പനമരത്തെ നിറസാന്നിധ്യവും ആയിരുന്ന പി ജെ ബേബിയുടെ നിര്യാണത്തിൽ മാനന്തവാടി ബ്ലോക്ക് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
ബ്ലോക്ക് പ്രസിഡണ്ട് ടോണി ജോൺ അധ്യക്ഷ വഹിച്ചു.സംസ്ഥാന സെക്രട്ടറി ഷാജി ചെറിയാൻ , ജില്ലാ വൈസ് പ്രസിഡന്റ് കെ വി റെനിൽ, ജില്ലാ സെക്രട്ടറിമാരായ , ടി പി നുറുദ്ദീൻ , കമറുദ്ദീൻ കാജ, കെ സി സ്റ്റീഫൻ , ഉസ്മാൻ മഞ്ചേരി, കെ ബാലൻ , വി എസ് അനീഷ് തുടങ്ങിയവർ പാർട്ടിയുടെ അനുശോചനം അറിയിച്ചു.



Leave a Reply