എസ്ഡിപിഐ കുടുംബ സംഗമം നടത്തി

വെള്ളമുണ്ട: എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് തല കുടുംബ സംഗമം നടത്തി. തരുവണ ഏഴാം മൈൽ അയ്യൂബ് അബ്ദുല്ല ഹാജി നഗറിൽ നടന്ന കുടുംബ സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജമീല, ജില്ല ജനറൽ സെക്രട്ടറി നാസർ ടി, ജില്ല സെക്രട്ടറിമാരായ മമ്മൂട്ടി കെ, ബബിത, മണ്ഡലം പ്രസിഡണ്ട് നൗഫൽ പഞ്ചാരക്കൊല്ലി എന്നിവർ സംസാരിച്ചു. പുതുതായി പാർട്ടിയിലേക്ക് കടന്ന് വന്ന പ്രവർത്തകർക്ക് നേതാക്കൾ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. കുട്ടികളുടെ ഗാന വിരുന്നോടെ പരിപാടി സമാപിച്ചു. രാജ്യം ഭരിക്കുന്ന സംഘ് പരിവാറിൻ്റെയും നിലപാടില്ലാത്ത മുത്തശ്ശി പാർട്ടികളുടെയും ഭീഷണികൾക്കും ഒറ്റപ്പെടുത്തലിനും മുന്നിൽ തളരില്ലെന്നും വർധിത ആവേശവുമായി രാഷ്ട്രീയ രംഗത്ത് തന്നെ ഉണ്ടാവുമെന്നും ബഹുജന മുന്നേറ്റം ഇന്ത്യയിൽ സാധ്യമാക്കുമെന്നും നേതാക്കൾ പറഞ്ഞു.
പാലക്കാട് അടക്കം നടക്കുന്ന പോലീസ് വേട്ടയ്ക്കേതിരെ ജനകീയ പ്രതിഷേധങ്ങൾ ശക്തമാക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
മുനീർ പി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഷാഫി സ്വാഗതവും മുസ്തഫ കെ നന്ദിയും പറഞ്ഞു.



Leave a Reply