April 17, 2024

ലഹരി മാഫിയയുടെ വ്യാജ പരാതിയിന്മേൽ കേസെടുത്ത നടപടി പുനർ പരിശോധിക്കണം : മുസ്ലിം യൂത്ത് ലീഗ്

0
Img 20221123 Wa00152.jpg
പനമരം : പനമരം പഞ്ചായത്തിലെ ചങ്ങാടക്കടവ്, പരക്കുനി ഭാഗങ്ങളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും വില്പനക്കുമെതിരെ പ്രതികരിക്കുകയും ലഹരി മാഫിയയെ പിടികൂടുന്നതിന് പോലീസിനെ സഹായിക്കുകയും ചെയ്ത പരക്കുനി, ചങ്ങാടക്കടവ് പ്രദേശത്തുള്ള യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെയും,നാട്ടുകാർക്കെതിരെയും പ്രതികളുടെ വ്യാജ പരാതിയിന്മേൽ കേസെടുത്ത ഉന്നത പോലീസ് ഉദോഗസ്ഥരുടെ നടപടി ലഹരി മാഫിയകൾക്ക് പ്രചോദനം നൽകുന്നതാണെന്നും, ഈ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും പനമരം പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പറഞ്ഞു. ലഹരി വില്പന തടയുകയും അതിനെതിരെ പ്രതികരിക്കുകയും ചെയ്ത യൂത്ത് ലീഗ് പ്രവർത്തകരെയും നാട്ടുകാരെയും കള്ളക്കേസിൽ കുടുക്കിയ നീക്കങ്ങൾക്കെതിരെ പൊതു സമൂഹത്തെ അണിനിരത്തി ശക്തമായി പ്രതിഷേധിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. 
നാട്ടിൽ വർധിച്ചു വരുന്ന ലഹരി മാഫിയ സംഘങ്ങൾക്കെതിരെ പൊതു സമൂഹം പ്രതികരിക്കുമ്പോൾ ഇത്തരം നടപടികളിൽ നിന്ന് പോലീസ് പിന്തിരിയണമെന്നും യൂത്ത് ലീഗ് ഭാരവാഹികളായ ജാഫർ കെ കെ, ലത്തീഫ് cp,ജസീർ വാടോച്ചാൽ, നൗഫൽ വടകര, സാജർ, ദാവൂദ്, ഷബ്‌നാസ് ബാപ്പുട്ടി മുനീർ ഒ പി എന്നിവർ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *