സ്ത്രീകൾക്കെതിരെയുള്ള അതിക്രമം :വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ പ്രിന്റ് ക്യാമ്പയിൻ സംഘടിപ്പിച്ചു

കൽപ്പറ്റ :സ്ത്രീകൾക്കെതിരെയുള്ള എല്ലാ തരം അതിക്രമങ്ങളും തടയുന്നതിന്റെ ഭാഗമായി ഐ.സി.ഡി.എസ് കൽപ്പറ്റ (വനിതാ ശിശു വികസന വകുപ്പ്) യുടെ നേതൃത്വത്തിൽ ' ഓറഞ്ച് ക്യാമ്പയിന്റെ – സെ നൊ ടു വയലൻസ് എഗൈൻസ്റ്റ് വുമൺ ഭാഗമായി ഹാന്റ് പ്രിന്റ് ക്യാമ്പയിൻ കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ നടത്തി. കൽപ്പറ്റ ഐ.സി.ഡി.എസ് ശിശു വികസന പദ്ധതി ഓഫീസർ കാർത്തിക അന്നതോമസ് സ്വാഗത പ്രസംഗം നടത്തി.ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർ മായ എസ് പണിക്കർ അധ്യക്ഷത വഹിച്ചു. കൽപ്പറ്റ മുനിസിപ്പാലിറ്റി വൈസ് ചെയർ പേഴ്സൺ കെ.അജിത പരിപാടി ഉദ്ഘാടനം ചെയ്തു .വിവിധ വകുപ്പുകളിലെ ജീവനക്കാർ, പൊതുജനങ്ങൾ, വിദ്യാർത്ഥികൾ ,പോലീസുകാർ, ഓട്ടോ ഡ്രൈവർമാർ തുടങ്ങിയവർ ഹാന്റ് പ്രിൻറ് പതിപ്പിച്ച് ക്യാമ്പയിന്റെ ഭാഗമായി. ശിശു വികസന പദ്ധതി ഓഫീസർ കാർത്തിക അന്നതോമസിന്റെ നേതൃത്വത്തിൽ കൽപ്പറ്റ ഐ .സി.ഡി.എസിന് കീഴിലുള്ള സൈക്കോ സോഷ്യൽ കൗൺസിലർമാരാണ് പരിപാടിക്ക് ചുക്കാൻ പിടിച്ചത്.



Leave a Reply